UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി സഖ്യത്തില്‍ എംപിയായി തുടരാനാവില്ല; വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു

യുഡിഎഫ് നല്‍കിയ എംപി സ്ഥാനം രാജിവയ്ക്കുന്നതിനെ മുന്നണി എതിര്‍ക്കുകയാണ്. എന്നാല്‍, എംപി സ്ഥാനം രാജിവച്ചില്ലെങ്കില്‍ സംഘപരിവാര്‍ സഖ്യത്തിലെ എംപിയായി തുടരേണ്ടി വരും. അത് തന്റെ രാഷ്ട്രീയനിലപാട് അല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

ജെഡിയു (ജനതാദള്‍ യൂണൈറ്റഡ്) സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ്‌കുമാര്‍ ബിജെപി സഖ്യത്തിലേക്ക് പോയ സാഹചര്യത്തില്‍ താന്‍ രാജി വയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ജെഡിയു ദേശീയ അധ്യക്ഷന്‍ ബിജെപി സഖ്യത്തിലേക്ക് പോയ സാഹചര്യത്തില്‍ ആ പാര്‍ട്ടിയുടെ ടിക്കറ്റില്‍ ജയിച്ച രാജ്യസഭാ എംപി ആയി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നതിനാലാണ് സ്ഥാനം രാജിവയ്ക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ച് ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നതിന് ഇടയിലാണ് തീരുമാനം. യുഡിഎഫ് നല്‍കിയ എംപി സ്ഥാനം രാജിവയ്ക്കുന്നതിനെ മുന്നണി എതിര്‍ക്കുകയാണ്. എന്നാല്‍, എംപി സ്ഥാനം രാജിവച്ചില്ലെങ്കില്‍ സംഘപരിവാര്‍ സഖ്യത്തിലെ എംപിയായി തുടരേണ്ടി വരും. അത് തന്റെ രാഷ്ട്രീയനിലപാട് അല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍