UPDATES

എഡിറ്റര്‍

മി. മോദി, ഗോമൂത്രം പേറ്റന്‍റ് ചെയ്യരുത്

Avatar

ഭരണത്തിലിരിക്കുന്ന ഭാരതീയ ജനത പാര്‍ട്ടിയെ സംബന്ധിച്ച് പശു വിശുദ്ധമായ മൃഗമാണ്‌. ഹിന്ദു വിശ്വാസപ്രകാരം പശു മാതാവാണ്. അതുകൊണ്ടുതന്നെ മിക്കവാറും ഇന്ത്യന്‍ സംസ്ഥാനങ്ങളും ഗോവധം നിരോധിച്ചിട്ടുണ്ട്. ബിജെപി അധികാരത്തിലിരിക്കുന്ന പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍, അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുവാന്‍ മദ്യത്തിന് അധികനികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ്‌ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം മധ്യവയസ്കനായ മുസ്ലിം മതക്കാരനെ തല്ലിക്കൊന്നത്. അക്രമം നടന്നു ദിവസങ്ങള്‍ക്ക് ശേഷം പ്രതിഷേധം ശക്തമായപ്പോള്‍ ബി ജെ പി കേന്ദ്രമന്ത്രി പ്രസ്താവിച്ചത് ‘കുറ്റകൃത്യം’ നടത്തിയ മറ്റുള്ളവരെക്കൂടി അറിയാനുണ്ട് എന്നാണ്. കേന്ദ്രമന്ത്രിയുടെ കണ്ണില്‍ കുറ്റകൃത്യം ജനക്കൂട്ടം മധ്യവയസ്കനെ തല്ലിക്കൊന്നതല്ല. മറിച്ച് ബീഫ് കഴിച്ചതാണ് അദ്ദേഹം ഉദ്ദേശിച്ച ആ ‘കുറ്റകൃത്യം’.

ഇതില്‍ പക്ഷേ അതിശയകരമായി ഒന്നുമില്ല. ഗോമൂത്രത്തിന്‍റെ ഔഷധ ഗുണത്തെപ്പറ്റി വര്‍ഷങ്ങളായി ബിജെപി പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഗോമൂത്രം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെപ്പറ്റി ഹിന്ദു മതത്തിന്‍റെ പുരാതന ഗ്രന്ഥങ്ങളില്‍ വിശദമായി പറയുന്നുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. 2000 ത്തിന്‍റെ ആദ്യപാദത്തില്‍ ബിജെപി കൂട്ടുമന്ത്രിസഭ അധികാരത്തിലിരിക്കുന്ന കാലത്ത്, സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്ര ഗവേഷണത്തിനുള്ള പരീക്ഷണശാലകളുടെ ശൃംഖലയായ ‘ദ കൌണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്’   ഗോമൂത്രത്തെപ്പറ്റിയും അതിനുള്ള ഔഷധഗുണങ്ങളെപ്പറ്റിയും വാചാലരാകുകയും പ്രമേഹത്തിനും ക്യാന്‍സറിനും പകര്‍ച്ചവ്യാധികള്‍ക്കും ഗോമൂത്രം മരുന്നായും നിര്‍ദേശിച്ചിരുന്നു.

നിലവില്‍ ഒരു ഡസനിലധികം പേറ്റന്റുകളാണ് ഗോമൂത്രവുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. നൂറ്റന്‍പതിലധികം രാജ്യങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ മാസം ബിജെപി സര്‍ക്കാര്‍ നാഷണല്‍ ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് പോളിസി പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ അപകടകരമായ രീതിയില്‍ വളച്ചൊടിക്കപ്പെട്ട പോളിസിയാണിത്.

വിശദമായ വായനയ്ക്ക്:

http://goo.gl/RqE7DJ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍