UPDATES

കായികം

ഗ്ലൗസിലെ ബലിദാന്‍ ചിഹ്നം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു;ഐസിസി ധോണിയോട് മാപ്പ് പറയണമെന്ന് ശ്രീശാന്ത്

പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് ധോണി സൗത്ത് ആഫ്രിക്കയ്ക്കെതിരെ കളിക്കാനിറങ്ങിയതാണ് വിവാദമായത്.

ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ചിഹ്നം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഐസിസി ധോണിയോട് മാപ്പ് പറയണമെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ധോണിയുടെ ദേശസ്നേഹത്തെ കുറിച്ച് നമുക്കറിയാം. 2011ല്‍ ധോണിയെ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചിരുന്നു. അദ്ദേഹം ഒരു ചെറിയ കാലയളവില്‍ പാരാ റെജിമെന്റില്‍ പരിശീലനവും നേടിയിരുന്നു. ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് അദ്ദേഹം മൈതാനത്ത് ഇറങ്ങുന്നത് അഭിമാനമാണെന്നും ശ്രീശാന്ത് ഇന്ത്യ ടുഡെയോട് പറഞ്ഞു.

രാജ്യത്തിന് രണ്ട് ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് നേടിത്തന്ന താരമാണ് ധോണി. ലോകത്തിന്റെ എല്ലാ ഭാഗത്തും ധോണി ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ധോണിയെ പിന്തുണയ്ക്കും എന്നുറപ്പാണ്. ധോണിയുടെ ഗ്ലൗസില്‍ നിന്നും ബലിദാന്‍ ബാഡ്ജ് നീക്കണം എന്ന നിര്‍ദേശം ഐസിസി പിന്‍വലിക്കുമെന്നും, രാജ്യത്തോട് ക്ഷമ ചോദിക്കുമെന്ന് വിശ്വസിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു.

പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് ധോണി സൗത്ത് ആഫ്രിക്കയ്ക്കെതിരെ കളിക്കാനിറങ്ങിയതാണ് വിവാദമായത്. ഇന്ത്യന്‍ ആരാധകര്‍ ധോണിയുടെ രാജ്യ സ്നേഹത്തെ പുകഴ്ത്തുമ്പോള്‍, ഈ ചിഹ്നം ഗ്ലൗസില്‍ നിന്ന് നീക്കണം എന്ന നിര്‍ദേശമാണ് ഐസിസിയില്‍ നിന്ന് വന്നത്. വിഷയത്തില്‍ ധോണിയെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ മന്ത്രിയും രംഗത്ത് വന്നിരിന്നു.

‘മഹാഭാരതത്തിനായല്ല ധോണി ഇംഗ്ലണ്ടിലേക്ക് പോയത്’; ഇന്ത്യന്‍ മാധ്യമങ്ങളെ സിറിയയിലേക്ക് അയക്കണമെന്ന് പാക് മന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍