UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്ന് എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പിണറായി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് പരാതിയുമായി ഗവര്‍ണറെ കണ്ടത്‌

ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.

പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവര്‍ണറെ സമീപിക്കുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. അതേസമയം ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ആവശ്യമുണ്ടോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതിനാലല്ല ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു ഗവര്‍ണര്‍ക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികളുണ്ട്. അത് ചെയ്യാന്‍ പറ്റുമോയെന്നതാണ് ചോദ്യം. മറ്റെല്ലാവരെയും പോലെ ജീവിക്കാനും സംഘടന പ്രവര്‍ത്തനം നടത്താനും കണ്ണൂരിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. അത് ഉറപ്പാക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറയുന്നു. ആരുടെയും ഔദാര്യമല്ല ചോദിക്കുന്നതെന്നും ഈ സംഘടനയ്ക്ക് അത് വാങ്ങി ശീലമില്ലെന്നും അദ്ദേഹം പറയുന്നു.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി നേതാക്കള്‍ രാവിലെ പരാതിയുമായി ഗവര്‍ണറെ സമീപിച്ചിരുന്നു. ഗവര്‍ണറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. എന്നാല്‍ ഈ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തത്. ഇതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍