UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കാശ്മീരി ചീറ്റ’ എന്ന ഗ്രൂപ്പാണ് ഹാക്ക് ചെയ്തത്‌

സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ‘കാശ്മീരി ചീറ്റ’ എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തത്. http://mtvasudevannair.com എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്., ‘മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്’ തുടങ്ങിയ സന്ദേശങ്ങളാണ് പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടീം സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചു സംസാരിച്ചു എന്നതിന്റെ പേരില്‍ ബിജെപി-സംഘപരിവാറിന്റെ ഭാഗത്തു നിന്നും എംടിക്കെതിരേ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതിനിടയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍