UPDATES

തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ മുത്തൂറ്റ് ഫിനാന്‍സില്‍ 72 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

അഴിമുഖം പ്രതിനിധി 

തൊഴിലാളി യൂണിയന്‍ ഉണ്ടാക്കി എന്ന കാരണത്താല്‍ ഇതര സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയ തൊഴിലാളികളെ തിരിച്ചെടുക്കുക, പിരിച്ചു വിട്ട തൊഴിലാളിയെ തിരിച്ചെടുക്കുക, കുറഞ്ഞ ശമ്പളം 18000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു മുത്തൂറ്റ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിലാളികള്‍ ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ പണിമുടക്ക് സമരം ആരംഭിച്ചു. ഏതാണ്ട് 3000ത്തോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സിഐറ്റിയു അനുകൂല സംഘടനയാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്.

കാരണമില്ലാതെ സ്ഥലം മാറ്റിയവരെ തിരിച്ചെടുക്കുക, തുല്യ ശമ്പളം ഉറപ്പാക്കുക, കമ്പനിയുടെ തൊഴിലാളി വിരുദ്ധ മനോഭാവം അവസാനിപ്പിക്കുക, സംഘടന സ്വാതന്ത്ര്യം അനുവദിക്കുക,സസ്പെന്‍ഷനുകള്‍ പിന്‍വലിക്കുക,പ്രതികാര നടപടികള്‍ അവാസാനിപ്പിക്കുക എന്നിവയാണ് സമരം നടത്തുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.  

തൊഴില്‍ മന്ത്രിയുമായി ഈ മാസം പത്താം തീയതി ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കും എന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ കഴിഞ്ഞ മാസം മുപ്പതാം തീയതി തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടും കമ്പനി പ്രതിനിധികള്‍ വരാത്ത കാരണം ചര്‍ച്ച മുടങ്ങുകയായിരുന്നു എന്ന് തൊഴിലാളികള്‍ പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍