പൈലിംഗ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരം മണക്കാട് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. വീടുപണിയുടെ തറപ്പണി നടത്തുന്നതിനായി പൈലിംഗ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വെങ്ങാനൂര്‍ സ്വദേശി ദിലീപ് ആണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പത്ത് അടിയോളം ആഴത്തില്‍ മണ്ണ് നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവസ്ഥലത്ത് വേറെയും തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ഉച്ചഭക്ഷണ സമയം ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാര്യവട്ടത്ത് കോര്‍ഡിയല്‍ ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് നിര്‍മ്മാണ സൈറ്റില്‍ അന്യസംസ്ഥാന തൊഴിലാളി ലിഫ്റ്റ് കുഴിയില്‍ വീണ് മരിച്ചിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നിടത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന ആരോപണം ശക്തമായിരിക്കെയാണ് പുതിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.