UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ക്രിക്കറ്റ്: ശുദ്ധീകരണം എവിടെ നിന്ന്‍ തുടങ്ങും എന്നതാണ് പ്രശ്നം

Avatar

ടീം അഴിമുഖം

മില്യണ്‍ കണക്കിന് ആരാധകര്‍ക്ക് വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍ ഉളവാക്കുന്ന തരത്തില്‍, കളിച്ച രീതിയെക്കുറിച്ചുള്ളതോ അല്ലെങ്കില്‍ അത് ഭരിക്കപ്പെട്ട രീതിയെക്കുറിച്ചുള്ളതോ ആയ ഒരു വിവാദമോ അല്ലെങ്കില്‍ അപവാദമോ ക്രിക്കറ്റില്‍ കൃത്യമായ ഇടവേളകളില്‍ സംഭവിക്കുന്നുണ്ട്. ഇപ്പോഴും ഭ്രാന്തമായി ആരാധിക്കപ്പെടുകയും ഭയാനകമാം വിധം വാണിജ്യവല്‍ക്കരിക്കപ്പെടുകയും അതേസമയം തന്നെ ഈ കായിക വിനോദം വഴി മാന്യമായ ഒരു ജീവിതം ഉണ്ടാക്കി തീര്‍ക്കാമെന്ന് യുവജനങ്ങള്‍ക്ക് പ്രതീക്ഷയും നല്‍കുന്ന ഒരു കളിയാണ് ക്രിക്കറ്റ്. ഓരോ തരത്തിലുള്ള വിവാദങ്ങളും അപവാദങ്ങളും ഒക്കെ ഉണ്ടാവുമ്പോഴും കാര്യങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടാവും എന്നൊരു പ്രതീക്ഷയും ഉയര്‍ന്നുവരും. ഐപിഎല്‍ വിവാദം ഇത്തരത്തില്‍ ഒരു സന്ദര്‍ഭമാകുമെന്നും മുദ്ഗല്‍ കമ്മിറ്റി മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ജനങ്ങള്‍ പ്രതീക്ഷിച്ചു. 

 

അവസാനം, ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍, വെളിപ്പെടാത്ത ഒരു രഹസ്യങ്ങളും അടങ്ങിയിട്ടില്ല എന്ന് വന്നിരിക്കുന്നു. മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന് ഇതൊരു പിടിവള്ളിയായി മാറുകയും ചെയ്തു. പക്ഷെ, ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് സ്വയം ചെന്നു പെട്ടിരിക്കുന്ന കുഴഞ്ഞുമറിഞ്ഞ അവസ്ഥയെക്കുറിച്ച് ചില ചോദ്യങ്ങള്‍ അത് ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ ദുരവസ്ഥയ്ക്ക് എന്തെങ്കിലും ഒരു പരിസമാപ്തി ഉണ്ടാവണമെങ്കില്‍, മുദ്ഗല്‍ കമ്മിറ്റി ഉന്നയിച്ച ഓരോ വിഷയത്തിലും ശക്തമായ അന്വേഷണം ആവശ്യമാണ്.

വാതുവെപ്പില്‍ ശ്രീനിവാസന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കളിക്കാരുടെ ഭാഗത്തു നിന്നും പെരുമാറ്റചട്ട ലംഘനം ഉണ്ടായിട്ടുണ്ട് എന്നറിയാമായിരുന്നിട്ടും അദ്ദേഹവും മറ്റ് നാല് ബിസിസിഐ അംഗങ്ങളും മൗനം പാലിച്ചു എന്ന കുറ്റം റിപ്പോര്‍ട്ടില്‍ ആരോപിച്ചിട്ടുണ്ട്. എന്താണ് ചട്ടലംഘനം എന്ന് വ്യക്തമല്ല. അത് ഐപിഎല്ലില്‍ ആണ് നടന്നതെങ്കില്‍, ഇവരുടെ മൗനം കുറ്റകരമാണ് എന്ന് വിശ്വസിച്ചാല്‍ തെറ്റുപറയാന്‍ സാധിക്കുമോ? ഗുരുനാഥ് മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ഔദ്യോഗിക സ്ഥാനത്തുള്ള ഒരാളണെന്നും അയാള്‍ക്ക് വാതുവയ്പ്പില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ട് സ്ഥാപിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ സഹഉടമയായ രാജ് കുന്ദ്ര ബുക്കികളുമായി ബന്ധപ്പെട്ടിരുന്നു എന്നും വാതുവയ്പ്പ് നടത്തിയിട്ടുണ്ടെന്നും അത് പറയുന്നു. ‘ലീഗിന്റെയോ, ബിസിസിഐ-ഐപിഎല്ലിന്റെയോ, ബിസിസിയുടെയോ, ഫ്രാഞ്ചൈസിയുടെയോ ടീമിന്റെയോ (അല്ലെങ്കില്‍ ലീഗിലുള്ള മറ്റേതെങ്കിലും ടീമിന്റെ) ക്രിക്കറ്റ് എന്ന കളിയുടെയോ ബഹുമാന്യതയെയോ നിലനില്‍പ്പിനെയോ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഏതെങ്കിലും ഫ്രാഞ്ചൈസിയോ ഫ്രാഞ്ചൈസ് ഗ്രൂപ്പ് ഓഫ് കമ്പനിയോ അല്ലെങ്കിലും ഏതെങ്കിലും ടീം ഉടമയോ പ്രവര്‍ത്തിച്ചാല്‍’ ആ ടീമിന്റെ ഫ്രാഞ്ചൈസി റദ്ദാക്കാമെന്ന് ഐപിസി ഫ്രാഞ്ചൈസ് ലീഗ് കരാറിലെ 11.3(ഇ) വകുപ്പ് പറയുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

പണമെറിഞ്ഞു വാങ്ങിയവര്‍ കളിക്കളത്തില്‍ പാഴ്ച്ചരക്കുകളാകുമ്പോള്‍
ക്രിക്കറ്റിലെ കുലംകുത്തികളോ വെസ്റ്റിന്‍ഡീസ്? -അയാസ് മേമന്‍ എഴുതുന്നു
2026 ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ കളിക്കുമോ? നമ്മുടെ കായിക മേലാളന്മാര്‍ അതിനു സമ്മതിക്കുമോ?
രവി ശാസ്ത്രിയെ ക്രിക്കറ്റ് ഡയറക്ടറായി നിലനിര്‍ത്തുന്നതില്‍ ആര്‍ക്കാണെതിര്‍പ്പ്?
ഇന്ത്യ ലോകകപ്പിന് സജ്ജമോ?

‘പ്രതികൂലമായി ബാധിക്കുന്ന’ എന്ന പദം കരാറില്‍ നിര്‍വചിച്ചിട്ടില്ലെങ്കിലും നിയമവിരുദ്ധ വാതുവെപ്പ് ലീഗിനെ പ്രതികൂലമായി ബാധിക്കും എന്ന് കരുതുന്നത് ന്യായം മാത്രമാണ്. തന്റെ സ്വാധീനവും അധികാരവും T-20 ലീഗിനപ്പുറം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നടത്തിപ്പിലേക്ക് വരെ വ്യാപിച്ചു കിടക്കുന്ന ഐപിഎല്ലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ സുന്ദര്‍ രാമനെ കുറിച്ചും റിപ്പോര്‍ട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. സീസണ്‍ മുഴുവന്‍ ഒരു ബുക്കിയുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിളിച്ചയാളുടെ വിശദാംശങ്ങള്‍ തനിക്കറിയില്ലായിരുന്നു എന്ന് രാമന്‍ പറയുമ്പോഴും ആ സംഭാഷണങ്ങളുടെ സ്വഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ബാക്കിയാണ്.

ഈ നിന്ദ്യമായ ഇടപാടില്‍ ഒട്ടേറെ കളിക്കാരും പങ്കാളികളായിരുന്നു എന്നും മുദ്ഗല്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ‘വ്യക്തി 2’ എന്ന ആളെ കുറിച്ചും അയാള്‍ക്ക് മെയ്യപ്പനുമായുള്ള ബന്ധത്തെ കുറിച്ചും പരാമര്‍ശമുണ്ട്. ഈ കളിക്കാരന്‍ ടീമിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നോ? കൂടുതല്‍ നീചമായ എന്തെങ്കിലും കാര്യത്തില്‍ ഇയാള്‍ക്ക് പങ്കാളിത്തം ഉണ്ടോ? അതുപോലെ തന്നെ പെരുമാറ്റച്ചട്ട ലംഘനത്തെ കുറിച്ച് പരാമര്‍ശമുള്ള ‘വ്യക്തി 3’ എന്ന കളിക്കാരന്റെ പങ്കിനെ കുറിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമാണ്. കൂടുതല്‍ ഉന്നതന്മാര്‍ക്ക് പങ്കുണ്ടാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അവരുടെ പേരുകള്‍ രഹസ്യമായി വയ്ക്കുന്നത് ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമാവില്ല. കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതിലൂടെ കളിയിലുള്ള വിശ്വാസം ഒലിച്ചുപോവുമെന്ന വാദം നിലനില്‍ക്കുന്നതല്ല. കളിയാണ് വ്യക്തിയെക്കാള്‍ വലുതെന്ന് ആവര്‍ത്തിക്കാറുള്ളതല്ലെ? ചില ചീഞ്ഞ ആപ്പിളുകള്‍ ഉണ്ടെങ്കില്‍ അവ വലിച്ചെറിയുകയും കളിയെ ശുദ്ധീകരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍