UPDATES

പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ജമ്മു-കാശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായി പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 25 അംഗ മന്ത്രിസഭയില്‍ ഉപ മുഖ്യമന്ത്രിയായി സഖ്യകക്ഷിയിലെ നിര്‍മ്മല്‍ സിംഗും സത്യപ്രതിജ്ഞ ചെയ്തു.

ഉപ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയില്‍ 12 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിതന്നെ വഹിക്കും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിക്ക് ജമ്മു കശ്മീരില്‍ അധികാരപങ്കാളിത്തം ലഭിക്കുന്നത്. രണ്ടുമാസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. 28 സീറ്റോടെ പിഡിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷം നേടിയിരുന്നില്ല.

25 സീറ്റുള്ള ബിജെപി, പിഡിപിയുമായും നാഷണല്‍ കോണ്‍ഫറന്‍സുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍, പൊതുമിനിമം പരിപാടിയിലെത്താന്‍ സാധിച്ചില്ല. ബിജെപി അധ്യക്ഷന്‍ അമിത്ഷായും മുഫ്തി മുഹമ്മദ് സെയ്ദും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

എന്നാല്‍ ഭരണഘടനയുടെ 370-ാം വകുപ്പ്, പിഡിപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘അഫ്‌സ’ നിയമം പിന്‍വലിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ രണ്ട് കക്ഷികളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ രണ്ട് കക്ഷികളും സ്വീകരിക്കുന്ന നിലപാടുകളാവും മന്ത്രിസഭയുടെ ഭാവി നിര്‍ണയിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍