UPDATES

ചരിത്രത്തില്‍ ഇന്ന്

1739 മാര്‍ച്ച് 22: കോട്ട്വാലി ചബുത്ര കൂട്ടക്കൊലയ്ക്ക് നാദിര്‍ ഷാ നേതൃത്വം നല്‍കി

1945 മാര്‍ച്ച് 22: അറബ് രാജ്യങ്ങള്‍ ഒന്നു ചേര്‍ന്ന്‌ അറബ് ലീഗ് സ്ഥാപിച്ചു

ഇന്ത്യ

1739 മാര്‍ച്ച് 22-ന്, ചാന്ദിനി ചൗക്കില്‍ ഇരുന്നുകൊണ്ട് കോട്ട്വാലി ചബുത്ര കൂട്ടക്കൊലയ്ക്ക് നാദിര്‍ ഷാ നേതൃത്വം നല്‍കിയതോടെ ഡല്‍ഹിയില്‍ നാദിര്‍ ഷായുടെ സൈന്യം കലിതുള്ളുകയായിരുന്നു. ഇന്ന് ഡല്‍ഹിയുടെ കോട്ടയ്ക്കകം എന്ന് അറിയപ്പെടുന്ന പ്രദേശത്ത് 30,000 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 1739 മാര്‍ച്ചില്‍ അഫ്ഷാദിര്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഷാ അല്ലെങ്കില്‍ പെര്‍ഷ്യ ആയ നാദിര്‍ ഷാ ചക്രവര്‍ത്തിയുടെ കൈയില്‍ നിന്നും വലിയ കൂട്ടക്കൊലയാണ് ശക്തമായ മുഗള്‍ സാമ്രാജ്യത്തിന് നേരിടേണ്ടി വന്നത്. കര്‍ണാല്‍ യുദ്ധത്തില്‍ മുഗള്‍ സേനയെ പരാജയപ്പെടുത്തിയ ശേഷം നാദിര്‍ ഷായുടെ സൈന്യം ഡല്‍ഹിയിലേക്ക് നീങ്ങി. ആ സമയത്ത് ദുര്‍ബലമായിരുന്ന മുഗള്‍ സാമ്രാജ്യത്തിന് ചെറുത്ത് നില്‍ക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് ഷായെ കീഴടക്കിയ നാദിര്‍ ഷാ, അദ്ദേഹത്തെ സ്വന്തം തലസ്ഥാനമായ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. യുദ്ധത്തില്‍ വിജയിച്ച സേന നഗരത്തില്‍ പ്രവേശിക്കുന്നതിനിടെ ഒരു കൊലയാളി നാദിര്‍ ഷായെ കുത്തി. നാദിര്‍ ഷാ മരിച്ചു എന്ന വാര്‍ത്ത പരന്നതോടെ ആവേശഭരിതരായ മുഗള്‍ സൈന്യം പേര്‍ഷ്യക്കാരെ ആക്രമിച്ചു. പേര്‍ഷ്യന്‍ സേന തിരിച്ചാക്രമിക്കുകയും കൈയില്‍ കിട്ടിയതെല്ലാം കൊള്ളയടിക്കുകയും ചെയ്‌തെങ്കിലും അവര്‍ക്ക് ഒടുവില്‍ നിരാശരായി ഇന്ത്യന്‍ മണ്ണ് വിടേണ്ടി വന്നു.

ലോകം: 1945 മാര്‍ച്ച് 22-ന് അറബ് രാജ്യങ്ങള്‍ അറബ് ലീഗ് സ്ഥാപിച്ചു



1945 മാര്‍ച്ച് 22-ന് അറബ് ലീഗ് എന്ന ഒറ്റ കുടക്കീഴില്‍ അറബ് രാജ്യങ്ങള്‍ ഒന്നു ചേര്‍ന്നു. ഈജിപ്ത്, ഇറാഖ്, ട്രാന്‍സ്‌ജോര്‍ദ്ദാന്‍, ലെബനന്‍, സൗദി അറേബ്യ, സിറിയ എന്നിങ്ങനെ ആറ് അംഗരാജ്യങ്ങള്‍ ചേര്‍ന്നാണ് കെയ്‌റോയില്‍ വച്ച് അറബ് ലീഗ് സ്ഥാപിച്ചത്. ലോകത്തെമ്പാടുമുള്ള അറബികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ലീഗില്‍ പിന്നീട് 22 അംഗങ്ങള്‍ ചേര്‍ന്നു. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 2011ല്‍ സിറിയയെ ലീഗിന്റെ അംഗത്വത്തില്‍ നിന്നും ഒഴിവാക്കി. അറബ് രാജ്യങ്ങളുടെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും സംരക്ഷിക്കും എന്ന കരാര്‍ പ്രകാരമാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മോശം പ്രവര്‍ത്തന പാരമ്പര്യത്തെ തുടര്‍ന്ന് പ്രസക്തമല്ലാത്ത ഒരു സംഘടന എന്ന വിമര്‍ശനം അത് സ്വയം ഏറ്റുവാങ്ങി. ലീഗില്‍ അംഗങ്ങളായുള്ള രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടത് മൂലം അറബ് ലീഗിന്റെ പല ഉച്ചകോടികളിലും പങ്കാളിത്തം വളരെ ശോഷിച്ച രീതിയിലായിരുന്നു. ഭീകരവാദവും അറബ് രാജ്യങ്ങള്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങളും നേരിടുന്നതിനായി ഒരു സംയുക്ത അറബ് സേന രൂപീകരിക്കുമെന്ന് 2015 മാര്‍ച്ചില്‍ അറബ് ലീഗ് ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചു. പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന സൈനീകവല്‍ക്കരണവും ആക്രമാസക്തമായ ആഭ്യന്തര യുദ്ധങ്ങളും ഭീകരപ്രസ്ഥാനങ്ങളുമാണ് സംയുക്ത അറബ് സൈന്യം എന്ന ആശയത്തിന് വഴിവെച്ചത്. സമ്പന്നരായ ഗള്‍ഫ് രാജ്യങ്ങളാണ് ഇതിന് ധനസഹായം നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍