UPDATES

വായിച്ചോ‌

കൊല്‍ക്കത്തയിലെ ചേരിയില്‍ ഒരു മുഗള്‍ രാജകുമാരി

അവശേഷിക്കുന്ന ജീവിതം പട്ടിണിയില്ലാതെ കഴിയണം, സമാധനത്തോടെ മരിക്കണം

ഒരു കാലത്ത് ഈ ഭൂമിയുടെ കാല്‍ഭാഗവും ഭരിച്ചിരുന്നവര്‍ മുഗള്‍ ചക്രവര്‍ത്തിമാരായിരുന്നു. അളക്കാനാവാത്ത സമ്പത്തിനുടമകളായവര്‍. യൂറോപ്യന്‍മാര്‍ക്ക് ഒരിക്കലും മുഗള്‍ ചക്രവര്‍ത്തിമാരുടെ ആഢംബരത്തിനൊപ്പം എത്താനേ കഴിഞ്ഞിരുന്നില്ല.

കാലം എത്രയെത്ര സാമ്രാജ്യങ്ങളെ തകര്‍ത്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായിരുന്ന ഒരു സാമ്രാജ്യത്തിലെ ഒരു രാജകുമാരിയെ തെരുവിലെ ദാരിദ്ര്യത്തിനു നടുവില്‍ തള്ളിയിട്ടതും കാലത്തിന്റെ കളിയല്ലാതെ മറ്റെന്താണ്.

ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസം അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം ഇതിലേതെങ്കിലും ഒരു വികാരമായിരിക്കും സുല്‍ത്താന ബീഗത്തിന്റെ ജീവിത കഥ നിങ്ങളില്‍ ഉണ്ടാക്കുന്നത്.

കൊല്‍ക്കത്തയിലെ ഒരു ചേരിയില്‍ രണ്ടു മുറിവീട്ടില്‍ ദാരിദ്ര്യത്തിന്റെ നടുവില്‍ ആറുമക്കളുമായി കഴിയുന്ന സുല്‍ത്താന ബീഗം ഒരു മുഗള്‍ രാജകുമാരിയാണ്. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹാദൂര്‍ ഷാ സഫറിന്റെ നേര്‍പരമ്പരയിലെ കണ്ണി. ബഹാദൂര്‍ ഷായുടെ മകന്റെ മകന്റെ മകന്റെ ചെറുമകന്‍ മുഹമ്മദ് ബേദര്‍ ബക്തിന്റെ ഭാര്യയാണ് സുല്‍ത്താന ബീഗം.

ഇപ്പോള്‍ ജീവിതം ചേരിയിലെ രണ്ടുമുറി വീട്ടില്‍. പങ്കുവച്ചുപയോഗിക്കുന്ന ഒരു അടുക്കള, തുണിയലക്കാനോ പാത്രം കഴുകാനോ തെരുവിലെ പൈപ്പ് മാത്രം, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ആകെയുള്ളത് സര്‍ക്കാര്‍ തരുന്ന 6000 രൂപ പെന്‍ഷന്‍.

ഒരുപക്ഷേ കാലം ഇങ്ങനെയായിരുന്നില്ലെങ്കില്‍ സുല്‍ത്താന ബീഗം ഇന്നു താമസിക്കുന്നത് എവിടെയായിരുന്നിരിക്കും എന്നറിയാമോ? ഡല്‍ഹിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ആ സഫര്‍ മഹലില്‍!

നമ്മള്‍ രാജകുടുംബത്തിലുള്ളവരാണ്, ആരുടെ മുന്നിലും കൈനീട്ടരുത് എന്നായിരുന്നു മരിക്കും വരെ സുല്‍ത്താനയുടെ ഭര്‍ത്താവ് മുഹമ്മദ് ബേദര്‍ പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോള്‍ സുല്‍ത്താന ചോദിക്കുന്നത് സഹായം തന്നെയാണ്. താജ്മഹലും, ചെങ്കോട്ടയും ഷാലിമാര്‍ ഗാര്‍ഡനുമൊക്കെ കോടികളാണ് ഇന്ത്യ സര്‍ക്കാരിലേക്ക് നേടിത്തരുന്നത്. ഏറ്റവും കുറഞ്ഞത് എന്റെ അവശേഷിക്കുന്ന ജീവിതം പട്ടിണിയില്ലാതെ കഴിയാനും സമാധനത്തോടെ മരിക്കാനും സര്‍ക്കാരിന് എന്നെ സഹായിച്ചുകൂടെ എന്നാണ് ലോകം അടക്കി ഭരിച്ച ഒരു സാമ്രാജ്യത്തിലെ കണ്ണി ചോദിക്കുന്നത്.

വിശദമായി വായിക്കാം;  https://goo.gl/NBCguS

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍