UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഹമ്മദ് അലി കേരള കായിക രംഗത്തെ പ്രഗത്ഭന്‍: ഇ പി ജയരാജനെ ഏറ്റെടുത്ത് ട്രോളന്മാര്‍

അഴിമുഖം പ്രതിനിധി

അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിലെ കായികതാരമാക്കി കായികമന്ത്രി ഇ പി ജയരാജന്റെ അനുസ്മരണം. മനോരമ ന്യൂസിനു നല്‍കിയ പ്രതികരണത്തിലാണ് ഒട്ടേറെ സ്വര്‍ണമെഡല്‍ നേടി കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തിയ മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ കായിക കേരളത്തിന്റെ ദു:ഖം മന്ത്രി അറിയിച്ചത്.

മുഹമ്മദാലി അമേരിക്കയില്‍വച്ച് മരിച്ചു എന്ന വാര്‍ത്ത ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. കേരളത്തിലെ കായികരംഗത്ത് ഒരു  പ്രഗത്ഭനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്വര്‍ണമെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തി ലോകരാഷ്ട്രങ്ങള്‍ക്കിടയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിലുള്ള കായിക കേരളത്തിന്റെ ദുഖം ഞാന്‍ അറിയിക്കുകയാണ്; ഇതായിരുന്നു ജയരാജന്റെ പ്രതികരണം.

എന്തായാലും സോഷ്യല്‍ മീഡിയയ്ക്ക് ഇന്ന് ട്രോളാന്‍ കരുത്തനായൊരു മന്ത്രിയെ തന്നെ കിട്ടിയതിന്റെ സന്തോഷമാണ്. മുഹമ്മദാലിയുടെ ഭാര്യക്ക് ജോലി നല്‍കണമെന്നും കുടുംബത്തിനു പത്തലുക്ഷം രൂപ ധനസഹായം നല്‍കണമെന്നുമൊക്കെയാണ് ട്രോളന്മാരുടെ ആവശ്യം. അതേസമയം തിരുവഞ്ചൂരിനു പകരം മറ്റൊരാളെ മന്ത്രിസഭയില്‍ നിന്നു കിട്ടിയതിന്റെ ത്രില്ലും ചിലര്‍ക്കുണ്ട്.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍