UPDATES

വിദേശം

ബൊക്കോ ഹറാമിന്റെ ശത്രു മുഹമ്മദ് ബുഹാരി തന്നെ നൈജീരിയയെ നയിക്കും

76 കാരനായ ബുഹാരി മിലിറ്ററി ജനറലായി സേവനമനുഷ്ടിക്കവേ 1984 ലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്.

നൈജീരിയയെ ഇനി നാലു വര്‍ഷം കൂടി പ്രസിഡന്റ് മുഹമ്മദ് ബുഹാരി തന്നെ നയിക്കും. നൈജീരിയ പൊതു തിരഞ്ഞെടുപ്പിൽ ബുഹാരിയുടെ ആൾ പ്രോഗ്രസ്സിവ് കോൺഗ്രസ് (എ പി സി) പത്തൊൻപത് സീറ്റുകളും, മുൻ വൈസ് പ്രസിഡണ്ട് അബൂബക്കറിന്റെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) 17 സീറ്റുകളും വീതം നേടി.

ബുഹാരിയ്ക്കു കിട്ടിയ വോട്ടിന്റെ കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹത്തിന്റെ ഭൂരിപക്ഷമെന്ന് തിരഞ്ഞെടുപ്പ് കമീഷൻ പറയുന്ന സംഖ്യ വിശ്വസനീയമല്ലെന്നും അബൂബക്കർ ആരോപിച്ചിരുന്നു.  ബുഹാരി 15 മില്യൺ വോട്ടുകൾ നേടിയെന്നാണാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിലുള്ളത്. പ്രതിപക്ഷ പാർട്ടികളുടെ നീണ്ട എതിർപ്പിർപ്പുകൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് നൈജീരിയൻ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമീഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച ആധികാരിക വിവരങ്ങൾ പുറത്ത് വിട്ട് ബുഹാരിതന്നെയാണ് വിജയി എന്ന് പ്രഖ്യാപിച്ചത്.

76 കാരനായ ബുഹാരി മിലിറ്ററി ജനറലായി സേവനമനുഷ്ടിക്കവേ 1984 ലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. വര്‍ഷങ്ങളായി നൈജീരിയയിൽ തുടരുന്ന തീവ്ര ബൊക്കോ ഹറാം ഇസ്ലാമിക് സായുധകലാപങ്ങൾക്കെതിരെ കടുത്ത നിലപടുകളെടുക്കുകയും എതിർത്ത തോൽപ്പിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റിയത്. എന്നിരിക്കിലും അദ്ദേഹത്തിന്റെ ഭരണകാലത്തുടനീളം ജനങ്ങൾ പട്ടണിയിലും ദാരിദ്ര്യത്തിലും തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ ഒരു ശരാശരി നൈജീരിയക്കാരന്റെ ദിവസ കൂലി രണ്ട ഡോളറിലും താഴെയായി ചുരുങ്ങിയത് എതിർപ്പുകളുണ്ടാക്കിയിരുന്നു. എന്നിലിരിക്കിലും മുൻ തിരഞ്ഞെടുപ്പ് പ്രചാരങ്ങളിലൊക്കെ നൽകിയ അഴിമതിയ്‌ക്കെതിരെ പ്രവർത്തിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ ബുഹാരി പൂർണ്ണമായും തന്റെ ഭരണകാലത്തുടനീളം പാലിച്ചുവെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വിലയിരുത്തുന്നത്.

Read More: ന്യൂ ജനറേഷന്‍ സിനിമ; എന്താണ് ആ അസംബന്ധ വാക്കിന്റെ അര്‍ത്ഥം?; അടൂര്‍, മമ്മൂട്ടി, ഭരതന്‍, പത്മരാജന്‍- ജോണ്‍ പോള്‍ തുറന്നടിക്കുന്നു/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍