UPDATES

ട്രെന്‍ഡിങ്ങ്

ഞാനൊരു കമ്യൂണിസ്റ്റാണ്, എനിക്ക് ഇസ്ലാമിസ്റ്റുകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: മുഹമ്മദ്‌ മുഹ്സിന്‍ എംഎല്‍എ

നജീബിനെ കണ്ടെത്താനുള്ള SIO നിവേദനത്തില്‍ ഒപ്പിട്ടില്ല എന്നതിന്റെ പേരില്‍ മുഹ്സിനെതിരെ കടുത്ത പ്രചാരണമാണ് നടക്കുന്നത്

എബിവിപി അക്രമത്തെ തുടര്‍ന്ന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (SIO) തയാറാക്കിയ നിവേദനത്തില്‍ ഒപ്പു വച്ചില്ല എന്ന കാരണത്താല്‍ പട്ടാമ്പി എംഎല്‍യും ജെഎന്‍യു വിദ്യാര്‍ഥിയുമായ മുഹമ്മദ്‌ മുഹ്സിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ ഒപ്പുവയ്ക്കാത്തതെന്നു വിശദീകരിച്ചിട്ടും എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ വിശദമായ മറുപടിയാണ് മുഹ്സിന്‍ ഇന്നലെ ഫേസ്ബുക്കില്‍ നല്‍കിയത്.

നിങ്ങളുടെ സംഘടനയുടെ പെറ്റിഷനിൽ ഒപ്പുവച്ചില്ലെന്ന കാരണത്താൽ വ്യക്തിപരമായി താറടിക്കുകയും കൊലവിളി നടത്തുകയും ചെയ്യുന്ന നിങ്ങളുടെ രാഷ്ട്രീയമുണ്ടല്ലോ, അതു തന്നെയല്ലെ സംഘപരിവാറും ചെയ്യുന്നത്‌” എന്ന് മുഹ്സിന്‍ ചോദിക്കുന്നു. “എഴുപത്തഞ്ചല്ല, അഞ്ഞൂറ്റി നാൽപത് എംപി മാരും, അമ്പതിനായിരം എംഎൽഎമാരും ഒപ്പ് വെച്ചതാണെങ്കിലും എനിക്ക് ശരിയല്ല എന്നുതോന്നിയാൽ ഒപ്പ് വെക്കാതിരിക്കാനുളള സ്വാതന്ത്ര്യവും, ആർജ്ജവും എനിക്കുണ്ട്” എന്നും അദ്ദേഹം വിശദമാക്കുന്നു. നജീബിനെ വെറും മുസ്ലിം മാത്രമായി ചുരുക്കുന്നത് സംഘപരിവാറിനെ മാത്രം സഹായിക്കുന്ന രാഷ്ട്രീയമാണ് എന്നും മുഹ്സിന്‍ പറയുന്നു.

മുഹ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇവിടെ വായിക്കാം

എന്ത് കൊണ്ട് ഞാൻ സങ്കുചിത സമുദായ രാഷ്ട്രീയക്കാരുടെ ബാനറിലിള്ള നിവേദനത്തിൽ ഒപ്പിട്ടില്ല.

ദൈവം, മതം, സമുദായം ഈ മൂന്നു കാര്യങ്ങളെ കൂട്ടുപിടിച്ചു കൊണ്ടുള്ള അവസരവാദപരമായ രാഷ്ട്രീയത്തിനു മറുപടിയാണ് ഈ കുറിപ്പ്.

സമുദായ രാഷട്രീയവുമായി ബന്ധപ്പെട്ട് ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. ജെ എൻ യുവിൽ എബിവിപി ആക്രമണത്തെ തുടർന്ന് കാണാതായ നജീബിനെ വെറും മുസ്ലിം മാത്രമായി ചുരുക്കുന്നത് സംഘപരിവാറിനെ മാത്രം സഹായിക്കുന്ന രാഷ്ട്രീയമാണ്. ഫാഷിസത്തിന്റെ ഇരകൾ എല്ലാത്തരം മനുഷ്യരുമാണ്. അവിടെയെല്ലാം കൂട്ടായ ഇടപെടലിലൂടെ മാത്രമേ ഫാഷിസത്തെ പരാജയപ്പെടുത്താൻ നമുക്ക് കഴിയുകയുള്ളൂ. Isolationist (ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയം) ഓർമ്മിപ്പിക്കുന്നത് വിഭജന കാലത്തെയാണ്. വർഗീയ കലാപങ്ങൾക്ക് മറുപടി വർഗ്ഗീയ കലാപങ്ങളും, ഹിന്ദു ട്രെയിനുകൾക്ക് പകരം മുസ്ലിം ട്രെയിനുകളും…

ജെ എൻ യു പ്രധിനിധാനം ചെയ്യാൻ ശ്രമിക്കുന്നത് ഫാഷിസത്തിനും ബ്രാഹ്മണ വാദത്തിനും മുതലാളിത്ത ചൂഷണങ്ങശക്കും എതിരെയുള്ള മാനവികതയുടെ രാഷ്ട്രീയമാണ്. എന്നാൽ എ ബി വി പി ഒരു ഇരയെ സൃഷ്ടിക്കുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാത്ത, മേലാള മന:സ്ഥിതിയുള്ള (elitist)തെന്നും ജനാധിപത്യവിരുദ്ധമെന്നും നൂനപക്ഷ വിഭാഗങ്ങളിൽ നിന്നു തന്നെ പഴി കേൾക്കുന്നതുമായ സംഘടനകൾ ഉപദേശിക്കാൻ വന്നാൽ നല്ല നമസ്കാരം മാത്രം….
സുഖലോലുപതയുടെ രാഷട്രീയം എന്റേതല്ല, ബംഗ്ലാദേശിലും ഇന്തോനേഷ്യയിലും മതനിരപേക്ഷവാദികളെയും കമ്മ്യൂണിസ്റ്റുകാരേയും കൂട്ടക്കൊല ചെയ്തത് സെക്കുലർ ഹിംസയല്ലല്ലോ? ഡൽഹി യൂണിവേഴ്‌സിറ്റിയിൽ Abvp അടുത്ത കാലത്ത് കാണിച്ച ആക്രമണം തുലനം ചെയ്യപ്പെട്ടത് പാക്കിസ്ഥാനിൽ നിങ്ങളുടെ Counterpart ആയ ജംഇയത്തുൽ ത്വലബ (താലിബാൻ എന്നും വായിക്കാം) 1970 കളിൽ നടത്തിയ ആക്രമണങ്ങളോടാണ്. മൗദൂദിയുടെ രാഷ്ട്രീയം പരാജയപ്പെട്ടിടത്ത് മുഹമ്മദാലി ജിന്നയുടെ രാഷ്ട്രീയം പൊടി തട്ടിയെടുക്കുന്നവർക്ക് വിഭജനകാലത്തിന്റെ അപായമണികൾ കേൾക്കുന്നതെങ്ങനെ…


മുഹ്സിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കനയ്യ കുമാര്‍ പട്ടാമ്പിയില്‍ പ്രസംഗിച്ചപ്പോള്‍

നിങ്ങളുടെ സംഘടനയുടെ പെറ്റിഷനിൽ ഒപ്പുവച്ചില്ലെന്ന കാരണത്താൽ വ്യക്തിപരമായി താറടിക്കുകയും കൊലവിളി നടത്തുകയും ചെയ്യുന്ന നിങ്ങളുടെ രാഷ്ട്രീയമുണ്ടല്ലോ, അതു തന്നെയല്ലെ സംഘപരിവാറും ചെയ്യുന്നത്‌?

എഴുപത്തഞ്ചല്ല, അഞ്ഞൂറ്റി നാൽപത് എം പി മാരും, അമ്പതിനായിരം എം.എൽ.എ മാരും ഒപ്പ് വെച്ചതാണെങ്കിലും എനിക്ക് ശരിയല്ല എന്നുതോന്നിയാൽ ഒപ്പ് വെക്കാതിരിക്കാനുളള സ്വാതന്ത്ര്യവും, ആർജ്ജവും എനിക്കുണ്ട്.

I stand with what I said: I don’t agree with ‘ reducing Najeeb’s identity merely into Muslim’. Islamist politics could be as dangerous as Sanghi politics since both are based on a supremacist ideology and a crave for an Utopian theocractical state. Let me make it clear, I don’t want Islamist certificates for my politics. I am unashamedly a communist. And for minorities, they no longer need tragic politics of victimhood (how close to Zionist politics) whom islamists so desperately seeking to find( along with paradise, perhaps) but heros who stand for the cause of peaceful coexistance and just world for all, for the poor , for the oppressed, for the Dalit and for the women. Once again I don’t agree with any politics of internal othering, I can’t sign a petition of a party who masquerade as pacifists and have only contextual secularism. Above all how can an exclusive male organization claim to be a student movement? . Lest we forget Gujarat, lest we forget Bangladesh and Indonesia where Islamists have massacred secularists and communists and the scale of it only is close to Holocaust. One more thing to add, the Students Islamic(read only male) organisation tries to become the ‘ sole spokesman’ of Muslim. And I also feel it is no longer Maududi but Muhammadali Jinnah who is the founding father. You are free to celebrate the death of Maududi and a birth of new communal Jinnah . Yet, Karl Marx , PC Joshi and other countless figures who put humanity above religious identity will continue to guide my politics. Good luck with your partition era politics which dances so well in tune with Sangh Parivar.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍