UPDATES

നിഷാമിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി

Avatar

അഴിമുഖം പ്രതിനിധി

ശോഭാ സിറ്റി ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിലെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ വിചാരണ ജനുവരി 31-ന് അകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പാവപ്പെട്ടവരുടെ ജീവന് വിലകല്‍പ്പിക്കാത്ത ആളാണ് നിഷാമെന്ന് പറഞ്ഞ കോടതി ഈയവസരത്തില്‍ ജാമ്യം അനുവദിക്കാന്‍ ആകില്ലെന്ന് വിധിക്കുകയായിരുന്നു. ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. നിഷാമിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും നിരസിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈവര്‍ഷമാദ്യം ജനുവരി 29-നായിരുന്നു നിഷാം ചന്ദ്രബോസിനെ ആക്രമിച്ചത്. നിഷാം താമസിക്കുന്ന ശോഭാസിറ്റി ഫ്‌ളാറ്റിന്റെ കാവല്‍ക്കാരനായിരുന്നു ചന്ദ്രബോസ്.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍