UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോയത് രാഹുല്‍ ക്ലബില്‍ അംഗത്വമെടുക്കാന്‍, പക്ഷെ കിട്ടിയില്ല; കാണാനില്ലെന്ന പരാതിക്കു മുകേഷിന്റെ മറുപടി

അഴിമുഖം പ്രതിനിധി

എംഎല്‍എയെ കാണാനില്ലെന്നു കാണിച്ച് പൊലീസില്‍ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മുകേഷിന്റെ മറുപടി. താന്‍ പോയത് നിന്ന് താന്‍ പോയത് രാഹുല്‍ ക്ലബില്‍ അംഗത്വമെടുക്കാനെന്നായിരുന്നു പരിഹാസരൂപേണയുള്ള മറുപടി. രാഹുല്‍ ക്ലബില്‍ അംഗമാവാന്‍ പോയ തനിക്ക് അവിടെ അംഗത്വം ലഭിച്ചില്ല. വീട്ടില്‍ പറയാതെ നാലുമാസമെങ്കിലും മാറിനിന്നാല്‍ മാത്രമേ അംഗത്വം നല്‍കുകയുള്ളുവെന്നു തന്നോട് പറഞ്ഞു. തനിക്കെതിരെയുള്ള പരാതി കൊല്ലംകാരുടെ തമാശയായിട്ടേ താന്‍ കണ്ടിട്ടുള്ളൂവെന്നും അതുപോലെ താന്‍ പറയുന്നതും തമാശയായി കാണണമെന്നും മുകേഷ് പറഞ്ഞു.

കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് വെസ്റ്റ് എസ്‌ഐക്ക് പരാതി നല്‍കിയത്. പണക്കാരുടെ ഇടയില്‍ മാത്രമാവും മുകേഷിനെ കാണുന്നതെന്നും മണ്ഡലത്തിലെ സാധാരണ ജനങ്ങള്‍ക്ക് എംഎല്‍എയെ കാണാന്‍ കിട്ടുന്നില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് ആക്ഷേപം.

മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രവര്‍ത്തനമെന്ന് മുകേഷ് ഇതിനെതിരെ തിരിച്ചടിച്ചു. അതേസമയം യൂത്ത് കോണ്‍ഗ്രസ് പരാതി സ്വീകരിച്ച പൊലീസ് നടപടി വിവാദമായിട്ടുണ്ട്. പരാതി സ്വീകരിച്ചു രസീത് നല്‍കിയ വെസ്റ്റ് എസ് ഐ ക്കെതിരെ എംഎല്‍എയും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. എസ് ഐ യുടെ നടപടിക്കെതിരെ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നാളെ മുഖ്യമന്ത്രിയെ കാണാനില്ലെന്നു പറഞ്ഞു പരാതി നല്‍കിയാല്‍ അതും പൊലീസ് സ്വീകരിക്കുമോയെന്നു മുകേഷ് ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍