UPDATES

ഞാന്‍ ബീഫ് കഴിക്കും, എന്നെ തടയാന്‍ ആരുണ്ട്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ബീഫ് കഴിക്കുന്നവര്‍ പാകിസ്താനിലേക്ക് പോകട്ടെയെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരേണ്‍ റിജ്ജു. ഞാന്‍ അരുണാചല്‍പ്രദേശില്‍ നിന്നുള്ളയാളാണ്. ഞാന്‍ ബീഫ് കഴിക്കുന്നു. എന്നെ തടയാന്‍ ആര്‍ക്ക് കഴിയും, റിജ്ജു ചോദിച്ചു. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ മാധ്യമപ്രവര്‍ത്തകരുമായി അദ്ദേഹത്തിന്റെ വികാരം പങ്കുവച്ചത് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ന്യൂനപക്ഷ കാര്യ സഹമന്ത്രിയായ നഖ്‌വി ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ ഗോവധവും ബീഫും നിരോധിച്ചതിനെ പിന്തുണച്ചു കൊണ്ട് സംസാരിച്ചത് വിവാദമായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം കൊണ്ടുവരാനാകില്ലെന്നും ബീഫ് ഇവിടങ്ങളില്‍ ജനപ്രിയമാണെന്നും റിജ്ജു കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍