UPDATES

മുല്ലപ്പെരിയാറില്‍ കേന്ദ്രസേന വേണ്ടെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടറില്‍ ആരും പങ്കെടുക്കാഞ്ഞത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താന്‍ തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. അണക്കെട്ടിന് കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കേരളത്തിന് നോട്ടീസയക്കാന്‍ തീരുമാനിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍