UPDATES

മുല്ലപ്പെരിയാര്‍ ഡാം; മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് എട്ടു ഷട്ടറുകള്‍ തുറന്നു

അഴിമുഖം പ്രതിനിധി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ എട്ടു ഷട്ടറുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ തമിഴ്‌നാട് തുറന്നു. സ്പില്‍വേയിലെ എട്ടു ഷട്ടറുകളാണ് ഒന്നരയടിയോളം ഉയര്‍ത്തിയത്. ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തെയോ സുപ്രീം കോടതി നിയോഗിച്ച കേന്ദ്ര ജലകമ്മിഷനെയും അറിയിക്കാതെയാണ് തമിഴ്‌നാടിന്റെ നടപടി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയ്ക്ക് അടുത്തെത്തി നില്‍ക്കുമ്പോഴാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 4,200 ഘന അടി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകുകയാണിപ്പോള്‍.

തമിഴ്‌നാട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് പരിസരപ്രദേശത്തുള്ള 206 കുടുംബങ്ങളെ ഉടനടി മാറ്റുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചെങ്കിലും ജനങ്ങള്‍ പ്രതിഷേധത്തിലാണ്. തങ്ങള്‍ പ്രദേശം വിട്ടൊഴിയില്ലെന്ന നിലപാടിലാണവര്‍. അതേസമയം സ്ഥിതി വഷളാക്കരുതെന്നും ജനങ്ങള്‍ സ്വമേധയ ഒഴിയണമെന്നും ജില്ല കളക്ടര്‍ അറിയിപ്പു നല്‍കി.

അതേസമയം തമിഴ്‌നാടിന്റെ നടപടിക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള എല്ലാ മാനദണ്ഡങ്ങളും തമിഴ്‌നാട് ലംഘിച്ചിരിക്കുകയാണെന്ന് ആക്ഷേപം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍