UPDATES

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷ: തമിഴ്‌നാടിന് സുപ്രീംകോടതിയുടെ വിമര്‍ശനം

അഴിമുഖം പ്രതിനിധി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷയ്ക്കായി പൊലീസ് ഉണ്ടെങ്കില്‍ കേന്ദ്ര സേനയുടെ ആവശ്യമെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ നിയോഗിക്കണമെന്ന തമിഴ്‌നാടിന്റെ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ഈ ചോദ്യം ഉന്നയിച്ചത്. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി പ്രത്യേക പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് കേരളം കോടതിയെ അറിച്ചു. അണക്കെട്ടിന് ഭീകരരുടെ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് തമിഴ്‌നാട് മുമ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍