UPDATES

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142-നോട് അടുക്കുന്നു

അഴിമുഖം പ്രതിനിധി

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു. ഇന്നലെ 141.6 അടിയായിരുന്നു ജലനിരപ്പ്. ഇതേതുടര്‍ന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. സെക്കന്റില്‍ 511 ഘനയടി ജലം കൊണ്ടുപോയിരുന്ന ഇടത്ത് ഇപ്പോള്‍ 1400 ഘനയടി ജലമാണ് ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടു പോകുന്നത്. എങ്കിലും 2200 ഘനയടി ജലം ഡാമില്‍ നിന്നും കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ഇടുക്കി കളക്ടര്‍ തേക്കടിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. മഴ കുറഞ്ഞതിനാല്‍ ഡാമിലേക്ക് ഒഴുകി എത്തുന്ന ജലത്തിന്റെ അളവ് 800 ഘനയടിയായി കുറഞ്ഞു. ഇത് ആശങ്കകള്‍ക്കും കുറവ് വരുത്തുന്നുണ്ട്. സ്പില്‍വേയിലൂടെ ജലം തുറന്നു വിടുകയാണെങ്കില്‍ പെരിയാറിന്റെ ഇരുകരകളിലേയും ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. സമീപത്തെ ഉയര്‍ന്ന സ്ഥലങ്ങളിലേക്കാണ് ഇവരെ മാറ്റിപ്പാര്‍പ്പിക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍