UPDATES

ട്രെന്‍ഡിങ്ങ്

ഒരു റണ്‍സിനു മുംബൈക്ക് ഐപിഎല്‍ കിരീടം

മുംബൈ വിജയം ബൗളിംഗ് മികവില്‍

ആവേശം അവസാന ഓവര്‍ വരെ നിറഞ്ഞു നിന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന് ഐ പി എല്‍ കിരീടം. 130 റണ്‍സ് എന്ന താരതമ്യേന ചെറിയ സ്‌കോറില്‍ മുംെൈബ പുറത്തായെങ്കിലും കണിശമായ ബൗളിംഗിലൂടെ പൂനെയെ അവര്‍ വിജയത്തിന ഒരു റണ്‍സിന് അടുത്ത് അവരെ വീഴ്ത്തി.

അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് ആയിരുന്നു പൂനെയ്ക്ക് വേണ്ടിയിരുന്നത്. 51 റണ്‍സോടെ ക്യാപ്റ്റന്‍ സ്മിത്തും മനോജ് തിവാരിയും ക്രീസില്‍. എന്നാല്‍ അടുത്തടുത്ത പന്തുകളില്‍ സ്മിത്തിനെയും തിവാരിയേയും വീഴ്ത്തി മിച്ചല്‍ ജോണ്‍സണ്‍ വീഴ്ത്തിയതോടെയാണു കളി മുംബൈ തിരിച്ചു പിടിച്ചത്. 71 റണ്‍സിന് ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെട്ട മുംബൈയെ 47 റണ്‍സ് നേടിയ കുര്‍നാല്‍ പാണ്ഡ്യയുടെ മികവാണ് ജയം സമ്മാനിച്ചതെന്നു പറയാം. അതോടൊപ്പം മുംബൈ ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനവും മുംബൈയുടെ വിജയത്തിന് കാരണമായി. മിച്ചല് ജോണ്‍സണ്‍ 4 ഓവറില്‍ 26 റണ്‍സിനു മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, ജസ്പ്രിത് ബുംമ്ര 4 ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും ലസ്ത് മലിംഗ നാല് ഓവര്‍ എറിഞ്ഞ് വിട്ടുകൊടുത്തത് വെറും 21 റണ്‍സ് ആയിരുന്നു. പൂനെ ബാറ്റിംഗ് നിരയില്‍ 51 റണ്‍സ് നേടിയ സ്മിത്തിനു പുറമെ 44 റണ്‍സ് എടുത്ത അജിങ്ക്യ രഹാനെ മാത്രമാണ് തിളങ്ങിയത്. എം എസ് ധോംി 10 റണ്‍സ് എടുത്തു പുറത്തായി.

ഒരുഘട്ടത്തില്‍ അനായസമായ വിജയത്തിലേക്ക് നീങ്ങുന്നു എന്നു തോന്നിച്ചെടുത്തു നിന്നാണു പൂനെയും അപ്രതീക്ഷിത പരാജയം. സ്മിത്ത്-ധോണി സഖ്യം ക്രീസില്‍ നില്‍ക്കുമ്പോള്‍ അവരുടെ സ്‌കോറിംഗ് മന്ദതയിലായി പോയി എന്നതും പരാജയത്തിന് കാരണമാണ്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്‍ഡ്യന്‍സിനു വെറും എട്ടു റണ്‍സ് എടുക്കുമ്പോള്‍ തന്നെ അവരുടെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടിരുന്നു. മൂന്നു റണ്‍സ് എടുത്ത സിമ്മണ്‍സിനെയും നാലു റണ്‍സ് എടുത്ത പാര്‍ഥിവ് പട്ടേലിനെയും ജുനൈദ് ഉനദ്കട്ടാണ് കൂടാരം കയറ്റിയത്. അമ്പാട്ടി റായിഡുവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂടി മുന്‍ ചാമ്പ്യന്‍മാരെ കയറ്റുമെന്നു കരുതിയിടത്ത് പൂനെ ക്യാപ്റ്റന്‍ സ്മിത്തിന്റെ കൃത്യത റായിഡുവിനെ റണ്‍ ഔട്ടാക്കി. 15 പന്തില്‍ 12 റണ്‍സായിരുന്നു റായിഡുവിന്റെ സംഭാവന. പിന്നീടുള്ള പ്രതീക്ഷ മുഴുവന്‍ രോഹിതില്‍ ആയി. എന്നാല്‍ 24 റണ്‍സില്‍ എത്തിയപ്പോള്‍ സാമ്പ മുംബൈ ക്യാപ്റ്റനെ താക്കൂറിന്റെ കൈകളില്‍ എത്തിച്ചതോടെ മുംബൈയുടെ വിധി വ്യക്തമാകാന്‍ തുടങ്ങി. പൊള്ളാര്‍ഡിന്റെ ബാറ്റില്‍ ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചെങ്കിലും സാമ്പ വീണ്ടും ഇടപെട്ടു. തിവാരിയുടെ കൈകളില്‍ ഒടുങ്ങി പൊള്ളാര്‍ഡ് ഗ്രൗണ്ട് വിടുമ്പോള്‍ നേടിയിരുന്നത് വെറും മൂന്നു റണ്‍സ്. മുംബൈയുടെ സ്‌കോര്‍ 65 ന് 5 ഉം. ചേട്ടന്‍ ഹര്‍ദിക് പാണ്ഡ്യയും ക്രിസ്ത്യന്റെ മുന്നില്‍ മുട്ടി മടിക്കപ്പോകുമ്പോഴും പിടിച്ചു നിന്നു കളിച്ച കുര്‍നാല്‍ പാണ്ഡ്യ ടീമിനെ രക്ഷപെടുത്തന്‍ നോക്കിയെങ്കിലും ആ ഒറ്റയാള്‍ പോരാട്ടവും മുംബൈയുടെ ബാറ്റിംഗ് ഓവറും ഒരുപോലെ അവസാനിച്ചപ്പോള്‍ ടീമിന്റെ സ്‌കോര്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 129. കുര്‍നാല്‍ പാണ്ഡ്യ 38 പന്തില്‍ രണ്ടു സിക്‌സും മൂന്നു ഫോറും അടക്കം 47 റണ്‍സ് എടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍