UPDATES

ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാനെതിരെയും കപില്‍ ശര്‍മ്മയ്‌ക്കെതിരെയും ഫ്‌ളാറ്റ് നിര്‍മ്മാണ ക്രമക്കേടില്‍ കേസെടുത്തു

അഴിമുഖം പ്രതിനിധി

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനെതിരെയും ഹാസ്യതാരം കപില്‍ ശര്‍മ്മയ്‌ക്കെതിരെയും ഫ്‌ളാറ്റ് നിര്‍മ്മാണ ക്രമക്കേടില്‍ മുംബൈ പോലീസ് കേസെടുത്തു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) നല്‍കിയ പരാതിയിന്‍ മേലാണ് പോലീസ് കേസെടുത്തത്.

ഗുര്‍ഗോണിലെ ഡിഎല്‍എച്ച് എന്‍ക്ലേവില്‍ കപില്‍ ശര്‍മ്മക്കും ഇര്‍ഫാന്‍ ഖാനും സ്വന്തമായി ഫ്‌ളാറ്റുണ്ട്. ഇതില്‍ അനധികൃതമായി നിര്‍മ്മാണം നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള പരാതി. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 2000 മുതല്‍ 5000 രൂപവരെ പിഴയോ ലഭിക്കും.

ഇവരുടെത് ഉള്‍പ്പടെ ഡിഎല്‍എച്ച് എന്‍ക്ലേവില്‍ 15 അപ്പാര്‍ട്ടുമെന്റെുകളില്‍ അനധികൃത നിര്‍മ്മാണം നടന്നതായാണ് ബിഎംസി കണ്ടെത്തിയിരിക്കുന്നത്. ഡിഎല്‍എച്ച് എന്‍ക്ലേവിലെ ഒന്‍പതാമത്തെ നിലയിലാണ് ഈ ഫ്‌ളാറ്റുകള്‍. 

നേരത്തെ ബി എം സിക്ക് 5 ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടിവന്നതില്‍ പ്രതിഷേധിച്ച് ‘ഇതാണോ അങ്ങയുടെ അച്ഛാ ദിന്‍’ എന്നു ചോദിച്ചു നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് കപില്‍ ശര്‍മ്മ ഇട്ട ട്വീറ്റ് വൈറലായിരുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍