UPDATES

വായിച്ചോ‌

‘മുംബെയില്‍ ഇന്ന് കനത്ത പോലീസ് സുരക്ഷ’; ട്വീറ്റില്‍ കുരുങ്ങി ശോഭാ ഡെ

‘ഞങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ശ്രീമതി ഡെ’ എന്ന് മുംബൈ പോലീസിന്റെ മറുപടി

പോലീസിനെ കളിയാക്കി ട്വീറ്റ് ചെയ്ത പ്രമുഖ എഴുത്തുകാരി ശോഭ ഡെയുടെ പോസ്റ്റിന് ഉചിതമായ മറുപടിയുമായി മുംബെ പോലീസ് രംഗത്തെത്തിയത് സാമൂഹിക മാധ്യമങ്ങള്‍ കൊണ്ടാടുന്നു. മുംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മുംബെയില്‍ കഴിഞ്ഞ ദിവസം പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അമിത വണ്ണമുള്ള ഒരു പോലീസുകാരന്റെ ചിത്രത്തോടൊപ്പം ‘മുംബെയില്‍ ഇന്ന് കനത്ത പോലീസ് സുരക്ഷ,’ എന്ന് ട്വീറ്റ് ചെയ്താണ് ശോഭ ഡെ കുരുക്കിലായത്. എന്നാല്‍ പോലീസുകാരന്റെ യൂണിഫോം മുംബെ പോലീസിന്റെതായിരുന്നില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ ഉചിതമായ മറുപടിയും എഴുത്തുകാരിക്ക് നല്‍കി. സാമൂഹിക മാധ്യമങ്ങളിലുള്ള മുംബെ പോലീസിന്റെ ശക്തമായ ഇടപെടലുകളുടെ ചൂട് ശോഭ ഡെ ഇപ്പോഴാവും തിരിച്ചറിഞ്ഞത്. ‘ഞങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ശ്രീമതി ഡെ. പക്ഷെ ഇത് തികച്ചും അസ്ഥാനത്തായി പോയി. യൂണിഫോം/ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ സേനയുടേതല്ല. നിങ്ങളെ പോലെ ഉത്തരവാദിത്വമുള്ള പൗരന്മാരില്‍ നിന്നും മെച്ചപ്പെട്ടവ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ എന്നായിരുന്നു മുംബെ പോലീസിന്റെ സാമൂഹിക മാധ്യമ വിഭാഗം ഡെയ്ക്ക് മറുപടി നല്‍കിയത്.

മുംബെ പോലീസിനെ അനുകൂലിച്ചും ശോഭ ഡെയെ കളിയാക്കിയും ട്വീറ്റുകളുടെ പ്രവാഹമാണ്. ട്വീറ്റ് ശോഭ ഡെ അടിച്ചു മാറ്റിയതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്വമുള്ള പൗരനാവാത്തതിന് അവരോട് നിങ്ങള്‍ക്ക് ക്ഷമിക്കാമെന്നും എന്നാല്‍ മറ്റുള്ളവരുടെ ട്വീറ്റുകള്‍ അടിച്ചുമാറ്റുന്നതിന് അവര്‍ക്കെതിരെ കേസെടുക്കണമെന്നും ഒരാള്‍ മുംബെ പോലീസിനോട് ആവശ്യപ്പെടുന്നു. അവരെ ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന് വിശേഷിപ്പിച്ചതിനെയും പലരും കളിയാക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍