UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാദ വീഡിയോ: തന്‍മയ് ഭട്ടിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു

അഴിമുഖം പ്രതിനിധി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും ഗായിക ലത മങ്കേഷ്‌കറേയും പരിഹസിച്ചു കൊണ്ടുള്ള വീഡിയോ എഐബി കോമഡി താരം തന്‍മയ് ഭട്ടിന്റെ വീഡിയോ അദ്ദേഹത്തിന് പുലിവാലാകുന്നു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും ബിജെപിയും ഭട്ടിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് മുംബയ് പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് കേസ് എടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഭട്ടിന്റെ വീഡിയോയെ ബ്ലോക്ക് ചെയ്യാന്‍ പൊലീസ് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സച്ചിന്‍ വെഴ്‌സസ് ലതാ സിവില്‍ വാര്‍ എന്ന വീഡിയോ നിര്‍മ്മിച്ചതിന് ഭട്ടിനെതിരെ നടപടി എടുക്കണമെന്ന് ശിവസേനയും ആവശ്യപ്പെട്ടിട്ടുണ്ട്. എഐബിക്ക് എതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ദേവേന്ദ്ര ഫട്‌നാവിസിനോട് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. ടെണ്ടുല്‍ക്കറേയും മങ്കേഷ്‌കറേയും കുറിച്ചുള്ള വീഡിയോയിലൂടെ സാമൂഹ്യ ഐക്യം തകര്‍ക്കാനാണ് ഭട്ട് ശ്രമിച്ചതെന്നാണ് അവരുടെ ആരോപണം.

രണ്ട് താരങ്ങളേയും വീഡിയോ അപമാനിക്കുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തെറ്റായ ഉപയോഗമാണെന്നും ശിവസേന നേതാവ് നീലം ഗോര്‍ഖെ പറഞ്ഞു. ഭട്ടിനെ പരസ്യമായി മര്‍ദ്ദിക്കുമെന്നും എംഎന്‍എസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അനുപംഖേറും റിതേഷ് ദേശ് മുഖും സെലീന ജെറ്റ്‌ലിയുമൊക്കെ വീഡിയോയെ വിമര്‍ശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍