UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മ്യൂണിക് വെടിവയ്പ്; മരണം വിതച്ചത് പതിനെട്ടുകാരന്‍

അഴിമുഖം പ്രതിനിധി

ജര്‍മനിയിലെ മ്യുണിക് ഒളിമ്പിക്‌സ് സ്റ്റേഡിയത്തിന് സമീപത്തെ ഒളിമ്പ്യ വ്യാപാര സമുച്ചയത്തില്‍ നടന്ന വെടിവപ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. 21 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അക്രമിയെന്നു കരുതുന്ന ഒരാളുടെ മൃതദേഹവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നുപേരാകാം വെടിവപ്പിനു പിന്നില്‍ ഉണ്ടായിരുന്നതെന്നു സംശയമുണ്ടെങ്കിലും ദൃക്‌സാക്ഷികളുടെ വിവരണത്തില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള ഫൂട്ടേജുകളുടെ അടിസ്ഥാനത്തിലും ഇപ്പോള്‍ മൃതദേഹം കണ്ടെടുക്കപ്പെട്ടയാളാണ് വെടിയുതിര്‍ത്തതെന്നാണ് കരുതുന്നത്. ഇയാള്‍ പതിനെട്ടുകാരനായ ഇറാന്‍ ബന്ധമുള്ള ജര്‍മന്‍ പൗരനാണെന്നു വിവരമുണ്ട്.

തോക്കുമായി മാളിനകത്ത് കടന്ന അക്രമി തുടരെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തിയവരും മാളിനുള്ളില്‍ പലയിടത്തായി ഒളിച്ചിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍