UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാറില്‍ സര്‍ക്കാരിന് തിരിച്ചടി

അഴിമുഖം പ്രതിനിധി

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. പൊളിച്ച റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുള്ള വിധി കോടതി ശരിവച്ചു. അതേസമയം ഭൂമി തിരിച്ചെടുക്കുന്നതിന് നിയമാനുസൃതമായ നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. കൗഡ് നയന്‍ ഉള്‍പ്പെടെ മൂന്ന് റിസോര്‍ട്ടുകള്‍ക്കാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.

ബോള്‍ഹാട്ടിയിലെ ഭൂമി  ലുലു കൈയേറിയതായുള്ള ഹര്‍ജിയും ഹൈക്കോടതി തള്ളി. നിര്‍മ്മാണം തീരദേശ നിയമം ലംഘിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. പാട്ടക്കരാര്‍ ലംഘിച്ചുവെന്ന പരാതിയും കോടതി തള്ളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍