UPDATES

മൂന്നാര്‍ തൊഴിലാളി സമരം: എസ് രാജേന്ദ്രന്‍ എംഎല്‍എയെ തൊഴിലാളികള്‍ വിരട്ടി ഓടിച്ചു

അഴിമുഖം പ്രതിനിധി

മൂന്നാറില്‍ സമരം നടത്തുന്ന തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയെ തൊഴിലാളി സ്ത്രീകള്‍ വിരട്ടിയോടിച്ചു. സമരം ചെയ്യുന്ന തൊഴിലാളി സ്ത്രീകള്‍ക്ക് തമിഴ് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എംഎല്‍എ ആരോപിച്ചിരുന്നു. രാഷ്ട്രീയക്കാരെ ഒഴിവാക്കി തൊഴിലാളികള്‍ നടത്തുന്ന സമരത്തിന്റെ ഏഴാം ദിനമാണിന്ന്. ശമ്പളം, ബോണസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇവര്‍ തൊഴിലാളി സംഘടനയുടെ സഹായം തേടിയിരുന്നെങ്കിലും യൂണിയനുകള്‍ സഹായിക്കാന്‍ തയ്യാറാകാതിരുന്നതിനാലാണ് യൂണിയനുകളെ തൊഴിലാളികള്‍ ഒഴിവാക്കി സമരത്തിന് ഇറങ്ങിയത്. ഇതുവരെ സമരക്കാരെ സന്ദര്‍ശിക്കാതിരുന്ന എംഎല്‍എ ഇന്നാണ് തൊഴിലാളികളെ കാണാനെത്തിയത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമരക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍