UPDATES

മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നിരാഹാരം ആരംഭിച്ചു

അഴിമുഖം പ്രതിനിധി

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചു. സമരത്തിന് എത്തുന്ന എല്ലാവരും പ്രശ്‌ന പരിഹാരം ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ നിരാഹാരം അനുഷ്ഠിക്കാനാണ് തീരുമാനം. മൂന്നാര്‍ പോസ്റ്റ് ഓഫീസിന് സമീപത്താണ് ഇവരുടെ സമരം നടക്കുന്നത്. ഇന്നലെ ഇവരുടെ സമരവേദിയില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് പൊലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം പാലക്കാട് നെല്ലിയാമ്പതിയിലും തോട്ടം തൊഴിലാളികള്‍ അനിശ്ചിത കാല ധര്‍ണ ആരംഭിച്ചു. മൂന്ന് തേയില ഫാക്ടറികള്‍ക്ക് മുന്നിലാണ് സമരം. സര്‍ക്കാര്‍, ചെറുകിട തോട്ടങ്ങളിലേയും തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍