UPDATES

മൂന്നാര്‍: 500 രൂപ ദിവസക്കൂലിയെന്നത് അപ്രായോഗികമെന്ന് ഷിബു ബേബി ജോണ്‍

അഴിമുഖം പ്രതിനിധി

മൂന്നാറിലെ തേയില തോട്ട തൊഴിലാളികള്‍ക്ക് ദിവസം 500 രൂപ കൂലി നല്‍കുന്നത് അപ്രായോഗികമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ ഈ ആവശ്യത്തെ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇത് അപ്രായോഗികമാണ്. തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയാല്‍ തോട്ടം മേഖല സ്തംഭിക്കും. തോട്ടം ഉല്‍പന്നങ്ങള്‍ക്ക് വിലയിടിവ് നേരിടുകയുമാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില കുറവുള്ള തേയില കേരളത്തിലേതാണെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍