UPDATES

News

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലാളികള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

തേയിലത്തോട്ടങ്ങളിലെ അവസ്ഥ പരിഹരിക്കാന്‍ തൊഴിലാളി സഹകരണമാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മൂന്നാറിലെ തോട്ടം തൊഴിലാളികളോടാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പുതുപ്പള്ളിയിലെ തന്റെ വീട്ടില്‍ വന്നു കണ്ട മൂന്നാറിലെ സ്ത്രീ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

മൂന്നാറിലെ തോട്ടങ്ങള്‍ തകര്‍ക്കുന്ന തരത്തിലുള്ള തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയില്ല. 29ന് നടക്കുന്ന രണ്ടാംവട്ട ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോട്ടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളി നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജോലിയില്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. കൂലിയും ബോണസും സംബന്ധിച്ചാണ് പരാതിയുള്ളത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. പണിമുടക്കിയ തൊഴിലാളികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതും തടയണംതൊഴിലാളികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി തൊഴിലാളി നേതാക്കള്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍