UPDATES

സിനിമ

ലോകം നന്നാകണോ, എങ്കില്‍ സിനിമകള്‍ നിരോധിച്ച് ആരാധാനാലയങ്ങള്‍ തുടങ്ങൂ; മുരളി ഗോപി

Avatar

അഴിമുഖം പ്രതിനിധി

സിനിമകള്‍ നിരോധിച്ച് പകരം ആരാധാനാലയങ്ങള്‍ തുടങ്ങിയാല്‍ നാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന പരിഹാസവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സിനിമകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായി സംസ്ഥാനത്തെ പൊലീസ് മേധവിയടക്കമുള്ളവരുടെ നിരീക്ഷണത്തോടുള്ള വിയോജിപ്പാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുരളി ഗോപി വ്യക്തമാക്കിയിരിക്കുന്നത്.

അതെ. നമുക്ക് ചുറ്റും സംഭവിക്കുന്നതിനെല്ലാം കാരണം സിനിമയാണ്. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമ കണ്ടവരെല്ലാം തന്നെ വിശുദ്ധരായ ഗാന്ധിയന്മാരായി, പാഷന്‍ ഓഫ് ദി ക്രൈസറ്റ് കണ്ടവരെല്ലാം തന്നെ ദൃഢചിത്തരായ ക്രൈസ്തവരായി, കപ്പോളയുടെ ഗോഡ്ഫാദര്‍ കണ്ടവരാകട്ടെ ഭയങ്കന്മാരായ ഗ്യാംഗ്‌സറ്റേഴ്‌സ് ആയിത്തീരുകയായിരുന്നു. അതുപോലെ പ്രേമം കണ്ടവരെല്ലാം വഴിതെറ്റിയ യുവത്വമായി മാറി… ഈ രീതിയില്‍ തന്റെ പരിഹാസം വെളിപ്പെടുത്തിയശേഷമാണ് സിനിമകള്‍ നിരോധിച്ച് പകരം ആരാധാനാലയങ്ങള്‍ തുടങ്ങാനുള്ള നിര്‍ദേശം മുരളി ഗോപി മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ലോകം, മഹായുദ്ധങ്ങളില്ലാത്ത, ഏകാധിപതികളില്ലാത്ത, രക്തച്ചൊരിച്ചിലുകള്‍ നടക്കാത്ത, മാനഭംഗങ്ങളോ കൊള്ളയോ കൊള്ളിവയ്പ്പുകളോ ഇല്ലാത്ത സുരക്ഷിതമായൊരു ഇടമായി മാറുന്നത് കാണാമെന്നും മുരളി ഗോപി ചിലരെ  ഓര്‍മപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍