UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രംപിനു നേരെ വധശ്രമം

അഴിമുഖം പ്രതിനിധി

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമം. ലാസ് വേഗാസില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. ബ്രിട്ടീഷ് വംശജനായ 19കാരന്‍ മൈക്കല്‍ സാന്‍ഫോര്‍ഡ് ട്രംപിനെ വധിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. യുവാവിന്റെ ശ്രമം പൊലീസ് പരാജയപ്പെടുതത്തുകയും നെവാഡയിലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂലൈ അഞ്ച് വരെ റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. 

ലാസ് വേഗാസിലെ ശ്രമം പരാജയപ്പെട്ടാല്‍ ഫിനിക്‌സില്‍ വെച്ച് ട്രംപിനെ വധിക്കുകയായിരുന്നു മൈക്കേലിന്റെ ലക്ഷ്യം. ട്രംപ് പങ്കെടുക്കുന്ന ഫിനിക്‌സിലെ റാലിയില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റും ഇയാളുടെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നും ട്രംപിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ലാസ് വേഗാസിലെത്തിയതായിരുന്നു യുവാവ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 18 മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ അമേരിക്കയിലെ ന്യൂജഴ്‌സിയിലെത്തിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍