UPDATES

പാലക്കാട് ശ്രീരാം

കാഴ്ചപ്പാട്

പാലക്കാട് ശ്രീരാം

ന്യൂസ് അപ്ഡേറ്റ്സ്

ചില സംഗീത ശാസ്ത്ര ചിന്തകള്‍

കേള്‍ക്കാന്‍ ഇമ്പമുള്ളതാണ് സംഗീതം. എന്നാല്‍ അതിന് ശാസ്ത്രീയ വശങ്ങളുമുണ്ട്. അവയെക്കുറിച്ച് വളരെ അടിസ്ഥാനമായി പറയാനുള്ള ഒരു ശ്രമമാണിത്. രണ്ടു വിധം സംഗീതമുണ്ട്. ഒന്ന്, പോളിഫോണിക് മ്യൂസിക് അഥവാ ഒന്നിലധികം വ്യത്യസ്ത സ്വരങ്ങളെ ഒരേ സമയം ക്രമീകരിച്ചു പാടുന്നവ (കോറസ്, സിംഫണിയിലെ ഗ്രൂപ്പ് വയലിനുകള്‍ തുടങ്ങിയവ). ഈ വിഭാഗത്തിന്റെ പ്രത്യേകത അഞ്ചോളം ഒക്റ്റെവ് വിന്യസിച്ചുള്ള സ്വരങ്ങളുടെ കൂട്ട്, സംഗീത സംവിധായകന്റെ ക്രോഡീകരണത്തിലൂടെ സവിശേഷമാക്കപ്പെട്ട് ശ്രോതാവിലേയ്ക്ക് എത്തിക്കുന്നു എന്നതാണ്. ബീഥോവന്‍, മൊസാര്‍ട്ട് തുടങ്ങി പ്രഗല്ഭ സിംഫണി സ്രഷ്ടാക്കളുടെ പ്രഗല്ഭ നിരതന്നെ ഉണ്ട്  ഈ വിഭാഗത്തില്‍ ഉദാഹരണമായി.

 

രണ്ടാമത്തെ വിഭാഗം, മോണോഫോണിക് സംഗീതമാണ്. ഈ വിഭാഗം കൂടുതലായും മിഡില്‍ ഈസ്റ്റ്, ഏഷ്യന്‍ രാജ്യങ്ങളിലാണ് യഥേഷ്ടം കണ്ടുവരുന്നത്. ഒരു സമയം, ഒരു സ്വരം മാത്രമേ ഈ സംഗീതത്തില്‍ കേള്‍ക്കുകയുള്ളൂ. എന്നാല്‍ അതിലെ സങ്കീര്‍ണ്ണത നിര്‍വചിക്കാന്‍ പോലും പറ്റാത്തത്ര നിഗൂഡമാണ്. ഒരു സ്വരവും വേറൊരു സ്വരവും തമ്മിലുള്ള ഓസിലേഷന്‍ അഥവാ ‘ഗമകം’ ആണ്, ഈ സംഗീത വിഭാഗത്തെ ശ്രേഷ്ഠമാക്കുന്നത്. ത്യാഗരാജന്‍, ശ്യാമശാസ്ത്രി, മുത്തുസ്വാമി ദീക്ഷിതര്‍ തുടങ്ങിയ വാഗ്ഗേയകാരന്മാരുടെ കൃതികള്‍ ഈ സംഗീത വിഭാഗത്തിന്റെ ഉദാഹരണങ്ങളാണ്.

 

 

ഒന്നാമത്തെ വിഭാഗത്തില്‍ (പൊളിഫോണിക്ക് ) സംഗീത ഉപകരണങ്ങള്‍ക്കാണ് കൂടുതല്‍ ആധിക്യം. അവയുടെ സ്വരശ്രേണി (ഒക്‌റ്റെവ് ) പരിധിയുടെ ഔന്നിത്യമാണ് ഇതിനു കാരണം. മനുഷ്യന്റെ ശബ്ദത്തിന് ഒരേസമയം ഒന്നില്‍ കൂടുതല്‍ സ്വരം പുറപ്പെടുവിക്കാന്‍ (സാധാരണ ഗതിയില്‍) കഴിയില്ല എന്നതിനാല്‍ കൂട്ടം (ഗ്രൂപ്പ് ) ആയാണ് ഈ സംഗീത വിഭാഗത്തില്‍ മനുഷ്യരെ ഉപയോഗിക്കുന്നത്. ഫ്‌ലൂട്ട്, സാക്‌സഫോണ്‍, ട്രംപെറ്റ് തുടങ്ങിയ ഉപകരണങ്ങളും ഒരു സമയം ഒരു സ്വരം മാത്രം പുറപ്പെടുവിക്കാന്‍ കഴിയുന്ന കൂട്ടത്തിലാണ്. അതിനാല്‍ പോളിഫോണി കിട്ടണമെങ്കില്‍ ഒന്നില്‍ കൂടുതല്‍ വാദ്യകാരന്മാരെ ഈ വിഭാഗത്തില്‍ വേണ്ടി വരുന്നു. (തുടരും)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍