UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സമരസഖാവിന് ആദരം’ വി എസിനൊരു സ്‌നേഹാദര സമ്മാനം

അഴിമുഖം പ്രതിനിധി

രാഷ്ട്രീയകേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രം വരികളിലും സംഗീതത്തിലുമൊരുക്കി സംഗീത സംവിധായകന്‍ ബിജിബാലും സംഘവും ഒരുക്കിയ ‘സമരസഖാവിന്’ എന്ന വിപ്ലവ സംഗീത ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രിയ സഖാവ് വി എസിന് ഒരു സ്‌നേഹാദര സമ്മാനം എന്ന നിലയില്‍ സമര്‍പ്പിക്കുന്ന ഈ സംഗീതശില്‍പ്പം വൈകാരികതയുണര്‍ത്തുന്ന അനുഭവമായാണ് ആസ്വാദകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പുന്നപ്രവയലാര്‍ സമരനായകന്‍ അച്യുതാനന്ദന്റെ രാഷ്ട്രീയജീവിതവും സാമൂഹിക ഇടപെടലുകളും ആല്‍ബത്തിലൂടെ കടന്നുപോകുന്നതിനൊപ്പം പാര്‍ട്ടി ചരിത്രമെഴുതിയ ഇടങ്ങളിലെ സമരഗാഥകളും ഓര്‍മിപ്പിക്കുന്നു.

പ്രശസ്തഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മയാണ് കയ്യൂരൂള്ളൊരു സമരസഖാവിന് എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത്. ബിജിബാല്‍ ഇണം പകര്‍ന്നിരിക്കുന്നു. സംവിധായകനും എഡിറ്ററുമായ ബിജിത് ബാലയാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ബോധി സൈലന്റ് എസ്‌കേപ്പിന്റെ ബാനറില്‍ പുറത്തിറക്കിയ സംഗീത ആല്‍ബത്തിന്റെ ഛയാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍ നിര്‍വഹിച്ചിരിക്കുന്നു.

ബിജിബാല്‍, സംഗീത ശ്രീകാന്ത്, രൂപ രവീന്ദ്രന്‍, സൗമ്യ ബാലകൃഷ്ണന്‍, ശാന്തി ബിജിബാല്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=3Up46NsZ8ks&feature=youtu.be&app=desktop


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍