UPDATES

കൗമാര സംഗീത സംവിധായകന്‍ തമീം ഹാരിസ് അരങ്ങൊഴിഞ്ഞു

അഴിമുഖം പ്രതിനിധി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതഗാനമൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ തമീം ഹാരിസ് അന്തരിച്ചു. 14 വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമീം ഇന്ന് രാവിലെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.  മാധ്യമപ്രവര്‍ത്തകനായ കെ.വി ഹാരിസിന്റേയും തസ്‌നീമിന്റേയും മകനാണ്.

കീബോര്‍ഡ് ആര്‍ട്ടിസ്റ്റായിരുന്ന തമീം നിരവധി ഗാനങ്ങള്‍ക്ക് കമ്പോസിംഗ് നിര്‍വ്വഹിച്ചിട്ടുണ്ട്. ഒമ്പത് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പാടിയിട്ടുണ്ട് തമീം ഇതുവരെ. മാനാഞ്ചിറയുടെ കുളിരും കല്ലായിപ്പുഴയുടെ മൊഞ്ചും നിറച്ച് തമീം തയ്യാറാക്കിയ സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അര്‍ബുദ ബാധിതനായിരുന്ന തമീമിന് വേദനകള്‍ക്കിടയില്‍ ഏറെ ആശ്വാസം കണ്ടെത്താനുള്ള ഉപാധി കൂടിയായിരുന്നു സംഗീതം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍