UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്രാന്‍സില്‍ കൊല്ലപ്പെട്ട പുരോഹിതന് കുര്‍ബാന അര്‍പ്പിക്കാന്‍ ക്രൈസ്തവരോടൊപ്പം മുസ്ലീങ്ങളും

അഴിമുഖം പ്രതിനിധി

ഫ്രാന്‍സില്‍ വൃദ്ധനായ പുരോഹിതനെ ഐഎസ് ഭീകരര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ പള്ളിയില്‍ ക്രൈസ്തവര്‍ക്കൊപ്പം കുര്‍ബാന അര്‍പ്പിച്ച് ഇസ്ലാം മതവിശ്വാസികളും. നോര്‍മാണ്ടി, റുവാനിലെ സെന്റ് എറ്റിനെ കത്തോലിക്ക പള്ളിയില്‍ കൊല്ലപ്പെട്ട വൈദികന്‍ ജാക്വസ് ഹാമെലിന്റെ മരണാനന്തരമായി അര്‍പ്പിച്ച കുര്‍ബാനയില്‍ പങ്കെടുത്താണ് ഭീകരവാദത്തിനെതിരെ ഇസ്ലാം വിശ്വാസികള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.

മുസ്ലിമുകളുടെ കടന്നുവരവിനെ സന്തോഷത്തോടെയാണ് ക്രൈസ്തവര്‍ സ്വാഗതം ചെയ്തത്. ‘മുസ്ലിം സഹോദരങ്ങള്‍ക്ക് സ്വാഗതം. എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പേരില്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. ദൈവത്തിന്റെ നാമത്തിലുള്ള ആക്രമണവും മരണവും ഈ കടന്നു വരവിലൂടെ മുസ്ലിം സഹോദരങ്ങള്‍ നിരസിക്കുകയാണ്’, റുവാനിലെ ആര്‍ച്ച് ബിഷപ്പ് ഡൊമനിക്ക് ലെബ്രൂണ്‍ പറഞ്ഞു.

ഏകദേശം 2000 മുസ്ലീങ്ങളാണ് സെന്റ് എറ്റിനെ പള്ളിയില്‍ എത്തിയത്. ഇതിനു പുറമെ ഇറ്റലിയിലും സമാനമായി മുസ്ലിങ്ങള്‍ പള്ളിയില്‍ സംഘടിച്ചു. മിലാനിലെ സാന്റോ മരിയ കാരവിഗ്ഗിയോ പള്ളിയിലാണ് ഞാറായഴ്ചത്തെ കുര്‍ബാനയില്‍ ഇസ്ലാം വിശ്വാസികള്‍ പങ്കെടുത്തത്‌.

കഴിഞ്ഞ ചൊവ്വാഴ്ച  പേരറിയാത്ത മറ്റൊരാള്‍ക്കൊപ്പം പള്ളിയിലെത്തിയ 19കാരനായ അദേല്‍ കെര്‍മിഷ് കുര്‍ബാനയ്ക്കിടയിലായിരുന്ന എണ്‍പത്തിനാലുകാരന്‍ ജാക്വെസ് ഹാമെല്‍ എന്ന വൈദികനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍