UPDATES

കായികം

ഹിജാബ് ധരിച്ചതിനാല്‍ മുസ്ലീം പെണ്‍കുട്ടിയെ ബാസ്ക്കറ്റ്ബോള്‍ കളിക്കാന്‍ അനുവദിച്ചില്ല

‘എനിക്ക് ദുഃഖമുണ്ട്, ക്ഷോഭമുണ്ട്, ഒത്തിരി വികാരങ്ങളാണ് മനസില്‍’

ഹിജാബ് ധരിച്ചു എന്ന കാരണത്താല്‍ 16-കാരിയായ മുസ്ലീം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ യുഎസിലെ പ്രാദേശിക ബാസ്‌ക്കറ്റ്‌ബോള്‍ ഫൈനല്‍സില്‍ കളിക്കാന്‍ അനുവദിച്ചില്ല.

മേരിലാന്റിലെ ഗെയ്‌തെര്‍ബര്‍ഗ്ഗിലുള്ള വാറ്റ്കിന്‍സ് മില്‍ ഹൈസ്‌കൂളിലെ ജെ’നാന്‍ ഹെയ്‌സ് സീസണിലെ ആദ്യ 24 മത്സരങ്ങളില്‍ കളിച്ചപ്പോഴും പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്റെ സ്‌കൂളില്‍ ഒരു കളിയില്‍ പങ്കെടുക്കവേ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ അവരെ ഒഴിവാക്കുകയായിരുന്നു.

ശിരോവസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ കളിക്കാനാവില്ലെന്ന് അവരുടെ പരിശീലകര്‍ക്ക് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്ന് ഗെതെര്‍സ്ബര്‍ഗില്‍ നടന്ന പ്രാദേശിക ഹൈസ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിലും അവര്‍ക്ക് കളിക്കാന്‍ സാധിച്ചില്ല.

‘ഇത്തരം ഒരു നിയമത്തെ കുറിച്ച് ഞങ്ങള്‍ മുമ്പൊന്നും കേട്ടിട്ടില്ല,’ എന്ന് ഹെയ്‌സിന്റെ പരിശീലക ഡോനിത ആഡംസ് സിബിഎസ് ബാള്‍ട്ടിമോറിനോട് പറഞ്ഞു. അവരെ ബഞ്ചിലിരുത്തുയല്ലാതെ പരിശീലകര്‍ക്ക് മറ്റ് മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല.

‘എന്തുകൊണ്ട് അവള്‍ക്ക് കളിക്കാനാവുന്നില്ലെന്ന് അവളോട് നേരിട്ട് വിശദീകരിക്കാന്‍ എനിക്കാവുന്നില്ല,’ ആദംസ് പറയുന്നു.

‘എനിക്ക് ദുഃഖമുണ്ട്, ക്ഷോഭമുണ്ട്, ഒത്തിരി വികാരങ്ങളാണ് മനസില്‍,’ ഹെയ്‌സ് പറഞ്ഞു.

സംസ്ഥാന നിയമങ്ങള്‍ പ്രകാരം, മതപരമായ വിശ്വാസങ്ങളുടെ പുറത്താണ് ശിരോവസ്ത്രം ധരിക്കുന്നത് എന്ന് കാണിക്കുന്ന രേഖാമൂലമുള്ള തെളിവുകള്‍ ഹെയ്‌സ് ഹാജരാക്കണം. എന്നാല്‍ പോലും കോടതിക്ക് അവരെ കളിയില്‍ നിന്നും വിലക്കാം.

‘ഇത്തരത്തിലുള്ള ഒരു നിയമം വിവചേനപരമാണ് എന്നെനിക്ക് തോന്നുന്നു,’ ഹെയ്‌സ് പറയുന്നു.

ഈ നിയമം സാധാരണഗതിയില്‍ നടപ്പിലാക്കാറില്ല. മോണ്ടഗോമെറി കൗണ്ടിയില്‍ ഈ സീസണിന്റെ തുടക്കത്തില്‍ നടന്ന 24 മത്സരങ്ങളില്‍ ഇത് നടപ്പിലാക്കിയതുമില്ല.

മാറ്റങ്ങള്‍ വരുത്തണമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കാന്‍-ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍) മേരിലാന്റ് ആവശ്യപ്പെടുന്നു. ‘വിവേചനം വളര്‍ന്നു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കോടതി ഇക്കാര്യത്തില്‍ ഇടെപാതിരുന്നെങ്കില്‍ എന്ന് ആലോചിക്കാനാണ് എനിക്കിഷ്ടം,’ എന്ന് സിഎഐആറിലെ സൈനാബ് ചൗധരി പറയുന്നു.

മത്സരത്തിന് ശേഷം ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഉത്തരമായി മേരിലാന്റ് പബ്ലിക് സെക്കന്ററി സ്‌കൂള്‍ ഇറക്കിയ ഒരു പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: ‘വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും അര്‍ത്ഥപൂര്‍ണവും സമത്വപൂര്‍ണവുമായ പങ്കാളിത്തം ഉറപ്പു നല്‍കുന്ന ശക്തവും സുസ്ഥിരവുമായ ഒരു പാരമ്പര്യം മേരിലാന്റിലെ ഹൈസ്‌കൂള്‍ കായികരംഗത്തിനുണ്ട്.’

‘നിര്‍ഭാഗ്യവശാല്‍, സുരക്ഷയും മത്സരത്തിലെ ന്യായുക്തതയും ഉറപ്പാക്കുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന നിയമങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് പകരം ബാസ്‌കറ്റ് ബോള്‍ മത്സരങ്ങള്‍ക്കായ സ്‌റ്റേറ്റ് ഹൈസ്‌കൂളുകളുടെ ദേശീയ ഫെഡറേഷന്‍ നിശ്ചയിച്ചിരിക്കുന്ന നിയമങ്ങളെ നിശിതമായി വ്യാഖ്യാനിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍