UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബജറ്റ് മാറ്റിവയ്ക്കണമെന്ന് ലോകസഭ സെക്രട്ടറിയേറ്റ്

ബജറ്റ് മാറ്റിവച്ചില്ലെങ്കില്‍ പ്രതിപക്ഷ അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കും

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര സഹ മന്ത്രിയുമായിരുന്ന ഇ അഹമ്മദ് എം പി (78) യുടെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്ന് ലോകസഭ സെക്രട്ടറിയേറ്റ്. സര്‍ക്കാര്‍ ഇത് അംഗീകരിക്കാനാണ് സാധ്യത. ബജറ്റ് അവതരണം നാളത്തേക്ക് മാറ്റിവയ്ക്കുമെന്നാണ് ലഭ്യമായ സൂചന.

അതേസമയം ബജറ്റ് മാറ്റിവച്ചില്ലെങ്കില്‍ പ്രതിപക്ഷ അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കും.  ബജറ്റ് അവതരണം മാറ്റിവയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് ധനമന്ത്രാലായത്തിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരിക്കുന്നത്.  ഇത് സംബന്ധിച്ച കാര്യത്തിന്  തീരുമാനം സ്പീക്കര്‍ക്ക് വിട്ടു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.15 നായിരുന്നു ഇ അഹമ്മദിന്റെ അന്ത്യം. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞു വീണ അഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍