അഴിമുഖം പ്രതിനിധി
വിവാദ ഇസ്ലാമിക പണ്ഡിതന്‍ സമീര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലിം ലീഗ്. അകാരണമായി സമീര്‍ നായിക്കിനെ വേട്ടയാടരുതെന്നു ലീഗ് നേടാവ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. മുന്‍വിധിയോടെയാണു സര്‍ക്കാര്‍ നായിക്കിനെതിരെ അന്വേഷണം നടത്തുന്നത്. മതപ്രചരണം നടത്തുന്നത് തടസപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നടപടികളെന്നും ഇ ടി പറഞ്ഞു. ഐ എസിനെതിരായി നായിക്ക് പ്രസംഗിക്കുന്ന വീഡിയോയും ഇ ടി മുഹമ്മദ് ബഷീര്‍ പ്രദര്‍ശിപ്പിച്ചു.
എന്നാല്‍ സക്കീര്‍ നായിക്കിനെ മതഹത്വവത്കരിക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം അപലപനയീമാണെന്നു ബിജെപി കുറ്റപ്പെടുത്തി. ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഇത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും ബിജെപി ഓര്‍മിപ്പിച്ചു.
അതേസമയം സമീര്‍ നായിക്കിന്റെ പീസ് ടീവിക്ക് ബംഗ്ലാദേശില്‍ നിരോധനം ഏര്‍പ്പെടുത്തി. 20 പേരുടെ മരണത്തിനിടയാക്കിയ ധാക്കയിലെ ഭീകരാക്രമണത്തിനു കാരണമായത് സമീര്‍ നായിക്കിന്റെ പ്രസംഗങ്ങളാണന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പീസ് ടീവിയുടെ നിരോധനം. എല്ലാ മുസ്ലിങ്ങളും തീവ്രവാദികള്‍ ആകണമെന്ന് നയിക് ഉദ്‌ഘോഷണം ചെയ്‌തെന്നും അദ്ദേഹത്തിനെതിരെ ആരോപണമുണ്ട്.
മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണ് പീസ് ടീവി. ധാക്ക സ്‌ഫോടനത്തിനുശേഷം ഭീകരാക്രമണത്തില്‍ സമീര്‍ നായിക്കിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവിശ്യപ്പെട്ടിരുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍ സമീര്‍ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായിക്കിന്റെ റിസര്‍ച്ച് ഫൗണ്ടേഷന് ഫണ്ട് ലഭിക്കുന്നതും അന്വേഷിക്കുന്നുണ്ടെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി അറിയിച്ചു.