UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധാക്ക ആക്രമണം; ഇഷ്രത് അഖോണ്ട് കൊല്ലപ്പെട്ടത് മുസ്ലിം ആണെന്ന് വെളിപ്പെടുത്താത്തതിനാല്‍

അഴിമുഖം പ്രതിനിധി

ധാക്ക റസ്റ്റോറന്റില്‍ നടന്ന ആക്രമണത്തില്‍ സ്വദേശിയായ മുസ്ലിം യുവതി കൊല്ലപ്പെട്ടത് മുസ്ലിം ആണെന്ന് വെളിപ്പെടുത്താഞ്ഞതിനാല്‍.  ഹ്യൂമന്‍ റിസോഴ്സ് സ്പെഷ്യലിസ്റ്റ് ആയ ഇഷ്രത് അഘോണ്ട് ആണ് താന്‍ മുസ്ലിം ആണെന്ന് വെളിപ്പെടുത്താതെ മൃത്യുവേറ്റുവാങ്ങിയത്. ഖുറാന്‍ വചനങ്ങള്‍ ചൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്യാത്തവരെ മൂര്‍ച്ചയേറിയ ആയുധങ്ങളാല്‍ കൊലപ്പെടുത്തുകയുമാണ് ഭീകരര്‍ ചെയ്തത്. ആക്രമണ സമയം ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍മാരോടോപ്പമായിരുന്നു ഇഷ്രത്. ഹിജാബ് ധരിക്കാത്തതിരുന്നതിനാലും വചനങ്ങള്‍ ചൊല്ലാഞ്ഞതിനാലും ഭീകരര്‍ ഇവരെയും കൊലപ്പെടുത്തുകയായിരുന്നു.

20 ഓളം വിദേശികള്‍ കൊല്ലപ്പെട്ടതില്‍ കൂടുതലും ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു. ഒരു ഇന്ത്യക്കാരിയും കൊല്ലപ്പെട്ടവരിലുണ്ട്. വിദ്യാര്‍ഥിയായ താരുഷി ജെയിന്‍ ആണ് കൊല്ലപ്പെട്ടത്. ബന്ദിയാക്കപ്പെട്ടവരില്‍ രണ്ടു ശ്രീലങ്കന്‍ സ്വദേശികളെയും ഒരു ജപ്പാന്‍ സ്വദേശിയെയും സേന രക്ഷപ്പെടുത്തി. ആക്രമണകാരികളില്‍ ആറുപേര്‍ കൊല്ലപ്പെടുകയും ഒരാള്‍ പിടിയിലാവുകയും ചെയ്തു.  

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍