UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്നാട്ടില്‍ നിരീശ്വരവാദത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് കൊല്ലപ്പെട്ടു

ഫാറൂഖിന്‍റെ മുസ്ലിം വിമര്‍ശനമായിരിക്കാം കൊലയ്ക്ക് കാരണമെന്ന് പോലീസ്

നിരീശ്വര വാദത്തെ അനുകൂലിച്ച് പോസ്റ്റിട്ട യുവാവ് കൊല്ലപ്പെട്ടു. തമിഴ്നാട്ടിലാണ് നിരീശ്വര വാദത്തെ അനുകൂലിച്ച് പോസ്റ്റിട്ട എച്ച് ഫാറൂഖ് എന്ന യുവാവ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രി നാലുപേര്‍ ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്‍സാര്‍ എന്നയാള്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്പില്‍ കീഴടങ്ങിയിട്ടുണ്ട്.

നിരീശ്വരവാദിയായ ഫാറൂഖ് ദ്രാവിഡര്‍ വിടുതലൈ കഴകം അംഗമാണ്. നിരീശ്വരവാദവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഫാറൂഖ് ഒരു വാട്സാപ് ഗ്രൂപ് തുടങ്ങിയിരുന്നു. അത്തരം ആശയങ്ങള്‍ ഫേസ്ബുക്ക് വഴിയും ഫാറൂക് ഷെയര്‍ ചെയ്യാറുണ്ടായിരുന്നു.

ഫാറൂഖിന്‍റെ മുസ്ലിം വിമര്‍ശനമായിരിക്കാം കൊലയ്ക്ക് കാരണമെന്ന് കൊയമ്പത്തൂര്‍ ഡിസിപി എസ് ശരവണന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍