UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഹമ്മദിന്റെ മകളോ കുഞ്ഞാലിക്കുട്ടിയോ? മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

പികെ കുഞ്ഞാലിക്കുട്ടിയുടേയും ഇ അഹമ്മദിന്റെ മകള്‍ ഡോ.ഫൗസിയ ഷെര്‍സാദിന്റേയും പേരുകളാണ് മുസ്ലീം ലീഗില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്.

മുസ്ലീംലീഗ് നേതാവ് ഇ അഹമ്മദ് അന്തരിച്ച സാഹചര്യത്തില്‍ നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്. ഏപ്രില്‍ 17നാണ് ഫലപ്രഖ്യാപനം. മാര്‍ച്ച് 16ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23ാണ്. 27ാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. പികെ കുഞ്ഞാലിക്കുട്ടിയുടേയും ഇ അഹമ്മദിന്റെ മകള്‍ ഡോ.ഫൗസിയ ഷെര്‍സാദിന്റേയും പേരുകളാണ് മുസ്ലീം ലീഗില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇ അഹമ്മദിന്റെ ആണ്‍മക്കളുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും ഫൗസിയയുടെ പേര് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ഡിഎഫില്‍ നിന്ന് പല പേരുകളും കേള്‍ക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.

ഇന്നേവരെ മുസ്ലീംലീഗ് പ്രതിനിധിയായി ഒരു വനിത പാര്‍ലമെന്റിലോ നിയമസഭയിലോ എത്തിയ ചരിത്രമില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് ലീഗ് സീറ്റ് കൊടുത്ത സംഭവം ഒറ്റത്തവണ മാത്രമാണ് ഉണ്ടായത്. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തില്‍ മത്സരിച്ച ഖമറുന്നീസ അന്‍വര്‍ തോല്‍ക്കുകയും ചെയ്തു. ലോക്‌സഭയിലേയ്ക്ക് ഒരു വനിതയെ പോലും മത്സരിപ്പിച്ച ചരിത്രം ലീഗിനില്ല. രാജ്യസഭയിലേയ്ക്കും ഒരു വനിതയേയും അവര്‍ അയച്ചിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍