UPDATES

ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിയാമെന്ന് ഹരിയാന മുഖ്യമന്ത്രി

Avatar

മുസ്ലിംങ്ങള്‍ക്ക് ഇന്ത്യയില്‍ തുടരണമെങ്കില്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ എംഎല്‍ ഖട്ടാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഇപ്പോള്‍ എരിതീയായിരിക്കുന്ന ബീഫ് രാഷ്ട്രീയത്തിലേക്ക് എണ്ണ പകരുകയാണ് ഖട്ടാര്‍ ചെയ്തിരിക്കുന്നത്. ആട്ടിറച്ചി കഴിച്ച മുസ്ലീമിനെ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ ഹിന്ദുത്വവാദികള്‍ തല്ലിക്കൊന്നതിനെ തുടര്‍ന്ന് ഭരണകക്ഷിയായ ബിജെപി രൂക്ഷവിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ ഒരു മുഖ്യമന്ത്രി ഇപ്രകാരം തീവ്രപ്രസ്താവന നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഉറപ്പായും ബീഫ് ഉപേക്ഷിക്കണമെന്ന് ഖട്ടാര്‍ പറഞ്ഞു. പശു ഇവിടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഖട്ടാര്‍ കൂട്ടിച്ചേര്‍ത്തു. ഹരിയാനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വര്‍ഷം മുമ്പാണ് ബിജെപി അധികാരത്തിലെത്തുന്നത്. ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെ പ്രമുഖ നേതാവാണ് 61-കാരനായ ഖട്ടാര്‍. ദാദ്രി കൊലപാതകം തെറ്റിദ്ധാരണയുടെ ഫലമാണെന്ന് അഭിപ്രായപ്പെട്ട ഖട്ടാര്‍ ഇരുകൂട്ടരും തെറ്റുകാരാണെന്ന് കൂട്ടിച്ചേച്ചേര്‍ത്തു. ഹരിയാനയില്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തിയതാണ് ഒരു വര്‍ഷം പ്രായമായ സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്ന് അദ്ദേഹം പറഞ്ഞു. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കും. കൂടാതെ ബീഫ് കഴിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും ലഭിക്കും.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍