UPDATES

വിദേശം

കൊളംബസല്ല, അമേരിക്ക കണ്ടുപിടിച്ചത് മുസ്ലീങ്ങളാണ്!

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിന് മൂന്നു നൂറ്റാണ്ട് മുമ്പ് മുസ്ലീങ്ങള്‍ അത് കണ്ടെത്തിയതായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത ഒരു പ്രസംഗത്തില്‍ തുര്‍ക്കി പ്രസിഡന്റ് റെസെപ് തായിപ് ഇര്‍ഡോഗന്‍ അവകാശപ്പെട്ടു. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള മുസ്ലീം നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇസ്ലാമും ലാറ്റിന്‍ അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് 12-ാം നൂറ്റാണ്ടോളം പഴക്കമുണ്ട്. ക്രിസ്റ്റഫര്‍ കൊളംബസല്ല, 1178 ല്‍ മുസ്ലീങ്ങളാണ് അമേരിക്ക കണ്ടുപിടിച്ചത്,’ ഇര്‍ഡോഗന്‍ പറഞ്ഞു’. 1178ല്‍ മുസ്ലീം നാവികര്‍ അമേരിക്കയിലെത്തി. ക്യൂബന്‍ കടപ്പുറത്തെ ഒരു കുന്നിന്‍ ചെരുവില്‍ ഒരു മുസ്ലീം പള്ളിയുണ്ടായിരുന്നതായി കൊളംബസ് രേഖപ്പെടുത്തിയിട്ടുണ്ട്’.

തന്റെ രാഷ്ട്രീയ എതിരാളികള്‍, മത ന്യൂനപക്ഷങ്ങള്‍, സാമൂഹിക മാധ്യമ വെബ്‌സൈറ്റുകള്‍ എന്നിവരെക്കുറിച്ച് പ്രകോപനപരമായ അഭിപ്രായങ്ങള്‍ പറയുന്നതിന് യാതൊരു മടിയുമില്ലാത്ത ആളാണ് ഇര്‍ഡോഗന്‍. മുന്‍പ് പറഞ്ഞതുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അഭിപ്രായപ്രകടനം അത്ര സ്‌ഫോടനാത്മകമല്ല.

കൊളംബിയന്‍ പൂര്‍വ അമേരിക്കയില്‍ മുസ്ലീം സാന്നിധ്യം ഉണ്ടായിരുന്നു എന്നതിന് പുരാവസ്തുപരമായും മറ്റും തെളിവുകളുണ്ടെന്ന ചില പണ്ഡിതരുടെ വാദം ആവര്‍ത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അമേരിക്കയിലെ അസ്-സുന്ന ഫൗണ്ടേഷനുമായി ബന്ധം പുലര്‍ത്തുന്ന അക്കാദമിക് വിദഗ്ധന്‍ യൂസഫ് മ്രുയെയുടെ വിവാദ പുസ്തകം മുന്‍ നിര്‍ത്തിയാണ് ഇര്‍ഗോഡന്‍ പ്രസ്താവന നടത്തുന്നത്.

ക്യൂബന്‍ തീരത്ത് കൊളംബസ് മുസ്ലീം പള്ളി കണ്ടതായി 1996 ല്‍ എഴുതിയ ലേഖനത്തില്‍ മ്രുയെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘1942 ഒക്ടോബര്‍ 21 തിങ്കളാഴ്ച ക്യൂബയുടെ വടക്ക്-കിഴക്ക് തീരമായ ഗിബാറയിലൂടെ കപ്പലില്‍ സഞ്ചരിക്കുമ്പോള്‍ മനോഹരമായ ഒരു കുന്നിന്റെ മുകളില്‍ മുസ്ലീം പള്ളി കണ്ടു എന്ന് കൊളംബസ് സമ്മതിക്കുന്നു’, എന്നാണ് മ്രുയെ എഴുതിയിരിക്കുന്നത്.

മനോഹരമായ ഒരു പ്രദേശത്തെക്കുറിച്ചുള്ള ഒരു ആലങ്കാരിക കല്‍പന മാത്രമാണ് ‘മുസ്ലീം പള്ളി’ എന്നാണ് പണ്ഡിതരുടെ അഭിപ്രായം. പുതിയ ലോകത്തില്‍ കൊളംബസിന് മുമ്പ് ഇസ്ലാമിക സ്ഥാപനങ്ങള്‍ നിലനിന്നിരുന്നു എന്നതിന് പുരാവസ്തുപരമായ ഒരു തെളിവും ഇനിയും ലഭിച്ചിട്ടില്ല.

ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും മ്രുയെ ചരിത്രകാരനായി അംഗീകരിച്ചിട്ടില്ല. സ്പാനിഷ് രാജാവിന്റെ നിര്‍ദ്ദേശപ്രകാരം കാനറി ദ്വീപുകളില്‍ നിന്നും അത്‌ലാന്റിക് സമുദ്രം വഴി ഇറ്റാലിയന്‍ നാവികന്‍ സഞ്ചരിച്ചതിന് വളരെ മുമ്പ് തന്നെ പഞ്ചിമ ആഫ്രിക്കയില്‍ നിന്നും മുസ്ലീം സഞ്ചാരികള്‍ സഞ്ചരിച്ചിരുന്നു എന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

പത്താം നൂറ്റാണ്ടിലെ തെക്കെ അമേരിക്കയുടെ ഭൂപടം കാണിക്കുകയും ഒരു അറബ് നാവികന്‍ ‘ഇരുട്ടിന്റെയും മൂടല്‍മഞ്ഞിന്റെയും ഒരു സമുദ്രത്തിലൂടെ’ പടിഞ്ഞാറേക്ക് സഞ്ചരിച്ചതിനെയും ചൂണ്ടിക്കാട്ടുന്ന സ്‌പെയിനിലുണ്ടായിരുന്ന ഒരു ഭൂമിശാസ്ത്രജ്ഞന്റെ ലേഖനങ്ങളും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

എന്നാല്‍ ഭൂഖണ്ഡത്തിലെ ആദിമനിവാസികളുടെ പൂര്‍വികരാണ് അമേരിക്ക ‘കണ്ടുപിടിച്ചത്’ എന്ന കാര്യം മാത്രം ആരും പറയുന്നില്ല.

എന്നാല്‍ കൊളംബസിന് വളരെ മുമ്പ് തന്നെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ അമേരിക്കാസ് കണ്ടുപിടിച്ചിരുന്ന എന്ന ഊഹാപോഹങ്ങളാണ് നിലനില്‍ക്കുന്നത്. കട്ടമരം തുഴഞ്ഞ് വന്ന പോളിനേഷ്യക്കാര്‍ അമേരിക്കയുടെ പസഫിക് തീരത്ത് അടുത്തിരുന്നോ? ചൈനീസ് മിംഗ് ചക്രവര്‍ത്തിയുടെ വന്‍ കപ്പല്‍പ്പടകള്‍ അവിടെ എത്തപ്പെട്ടിരുന്നോ? അതോ അത്‌ലാന്റിക് കോഡിന്റെ കൂട്ടങ്ങളുടെ പിന്നാലെ പോയ ബാസ്‌ക്വു മത്സ്യബന്ധന തൊഴിലാളികളായിരുന്നോ അവിടെ ആദ്യം എത്തപ്പെട്ടത്?

1492 ലെ സ്പാനിഷ് പര്യവേഷണത്തിന് ഏകദേശം അഞ്ച് നൂറ്റാണ്ട് മുമ്പ് കാനഡയിലും ന്യൂഫൗണ്ട്‌ലാന്റിലും എത്തിയ സ്കാന്‍ഡിനേവിയന്‍ കുടിയേറ്റക്കാരും പര്യവേഷകരുമാണ് കൊളംബസിന് മുമ്പ് അമേരിക്കാസില്‍ പ്രവേശിച്ചിരിക്കാന്‍ സാധ്യതയെന്നാണ് ഏറ്റവും വിശ്വസനീയമായ കഥാകഥനം.

എന്നാല്‍, അദ്ദേഹം ഉന്നയിക്കുന്ന കാരണങ്ങളുടെ പേരില്‍ അല്ലെങ്കിലും പുതിയ ലോകത്തിലെ മുസ്ലീങ്ങളുടെ സാന്നിധ്യം എന്ന ഇര്‍ഡോഗന്റെ വാദം പരിഗണന അര്‍ഹിക്കുന്നു.

അമേരിക്കാസിലുള്ള സ്പാനിഷ് പര്യവേഷണങ്ങളും കോളനിവല്‍ക്കരണവും റെക്കോണ്‍ക്വിസ്റ്റയിലെ രക്തരൂക്ഷിത യുദ്ധങ്ങള്‍ക്ക് കാരണമായി. ഇബ്രിയന്‍ ഉപഭൂഖണ്ഡത്തിലെ അവസാനത്തെ മുസ്ലീം രാജ്യത്തിനെതിരായ കത്തോലിക്ക പ്രചാരണങ്ങളായിരുന്നു ഈ യുദ്ധത്തിന് കാരണം. അത്‌ലാന്റിക് കടന്നെത്തിയ സ്പാനിഷ് പട്ടാളക്കാരും ഉന്നത ഉദ്യോഗസ്ഥരും സ്പാനിഷ് മതവിചാരണ നടപ്പിലാക്കുകയും അവര്‍ എതിരിട്ട തദ്ദേശവാസികളെ ‘സങ്കരവര്‍ഗങ്ങള്‍’ എന്നും അവിശ്വാസികള്‍ എന്നും വിശേഷിപ്പിക്കുകയും അവരുടെ ആരാധനാലയങ്ങള്‍ ‘പള്ളികള്‍’ എന്ന് മുദ്രകുത്തുകയും ചെയ്തു. മെക്‌സിക്കോയില്‍ സമൃദ്ധമായ ‘മറ്റാമറോസ്’ – മൂറുകള്‍ക്ക് മരണം- എന്ന പട്ടണങ്ങള്‍ ഈ പാരമ്പര്യത്തെ വിളിച്ചോതുന്നു.

സ്പാനിഷ് കപ്പലുകളില്‍ എത്തിയ അറബികളെയും പരിവര്‍ത്തിത മുസ്ലീങ്ങളെയും ഒഴിച്ചാല്‍ പുതിയ ലോകത്തില്‍ ഇസ്ലാമിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അജ്ഞാതതീരങ്ങളെ അന്വേഷിച്ചുപോയ യൂറോപ്യന്മാരുടെ ഭാവനയെ അത് വേട്ടയാടിയിരുന്നു എന്ന് വ്യക്തം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍