UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് ശമ്പള പരിഷ്‌കരണം ഉറപ്പാക്കണം: വിഎസ്

സ്വകാര്യ ആശുപത്രികള്‍ പലപ്പോഴും നഴ്സിംഗ് ചാര്‍ജ് ഇനത്തില്‍ രോഗിയില്‍ നിന്ന് പ്രതിദിനം 500 മുതല്‍ 3000 രൂപ വരെ ഈടാക്കുമ്പോഴാണ് തുഛവേതനം നല്‍കി നേഴ്സുമാരെ കബളിപ്പിക്കുന്നത്.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. 2016 ജനുവരി മുതല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പിടിവാശി മൂലം അനന്തമായി നീളുകയാണെന്നാണ് മനസ്സിലാക്കുന്നത്. സാധാരണ തൊഴിലാളികള്‍ക്ക് 800 മുതല്‍ 1000 രൂപ വരെ പ്രതിദിനം വേതനം ലഭിക്കുമ്പോള്‍ നേഴ്സുമാര്‍ക്ക് ലഭിക്കുന്നത് പരമാവധി 350 രൂപയാണ്. ഇതുമൂലം, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നഴ്സുമാര്‍ പെടാപ്പാട് പെടുകയാണ്.

സ്വകാര്യ ആശുപത്രികള്‍ പലപ്പോഴും നഴ്സിംഗ് ചാര്‍ജ് ഇനത്തില്‍ രോഗിയില്‍ നിന്ന് പ്രതിദിനം 500 മുതല്‍ 3000 രൂപ വരെ ഈടാക്കുമ്പോഴാണ് തുഛവേതനം നല്‍കി നേഴ്സുമാരെ കബളിപ്പിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് നല്‍കേണ്ട മിനിമം വേതനമായ 20,000 രൂപ പോലും പ്രതിമാസം നല്‍കാന്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ തയ്യാറാവുന്നില്ല. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ഈ കൊടിയ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍