UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ എന്ന ആശയം സംരക്ഷിക്കപ്പെടണം; സോണിയ ഗാന്ധി

ഇന്ത്യയുടെ സാരാംശം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. ഇന്ത്യയുടെ ആത്മാംശം കെടുത്താന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കരെന്നു സോണിയ ഗാന്ധി കുറ്റപ്പെടുത്തി. സാമ്പത്തികം, സമാധാനം, നാനാത്വം തുടങ്ങി ഇന്ത്യയുടെ എല്ലാവശങ്ങളിലും അധോഗതിയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചുകൊണ്ടു സോണിയ ഗാന്ധി ആരോപിച്ചു.

മൈത്രി ഉണ്ടായിരുന്നിടത്ത് ഭിന്നതയാണ്, സഹനത്തിന്റെ സ്ഥാനത്ത് പ്രകോപനങ്ങളാണ്, സാമ്പത്തികശക്തിയായിരുന്നിടം ഇപ്പോള്‍ സ്തംഭിച്ചിരിക്കുന്നു; സോണിയ കുറ്റപ്പെടുത്തി.

ഇന്ത്യ എന്ന ആശയവും അതിന്റെ സാരാംശവും സംരക്ഷിക്കാന്‍ നമ്മള്‍ തയ്യാറായി ഇറങ്ങണം. കേന്ദ്രസര്‍ക്കാര്‍ ഇത് ഇല്ലാതാക്കാനാണ് വഴികള്‍ തേടുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളെ സംയോജിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ പോരാട്ടം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം എടുക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന വിവരം. അടുത്ത മാസം നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഉണ്ടായിരിക്കുമെന്നും 2019 ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ ഐക്യരാഷ്ട്രീയം മുന്നേറുമെന്നുമാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചനയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍