UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: മസ്ടാംഗ് എയര്‍ക്രാഫ്റ്റും ജമ്മു കാശ്മീരും

Avatar

1940 ഒക്ടോബര്‍ 26
പി-51 മസ്ടാംഗ് എയര്‍ ക്രാഫ്റ്റിന്റെ ആദ്യ പറക്കല്‍

രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിക്കപ്പെട്ട പി-59 മസ്ടാംഗ് എന്ന ഒറ്റ സീറ്റ്, ദീര്‍ഘദൂര ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ ആദ്യമായി ആകാശസഞ്ചാരത്തിന് ഇറങ്ങുന്നത് 1940 ഒക്ടോബര്‍ 26 നാണ്. ഈ വിമാനങ്ങള്‍ യു എസ് വ്യോമ സേനയുടെ എട്ടാം കമ്പനി, ബോംബര്‍ വിമാനങ്ങളുടെ എസ്‌കോര്‍ട്ടിനായാണ് ഉപയോഗിച്ചിരുന്നത്. ജര്‍മ്മന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുകയായിരുന്നു ഈ എയര്‍ക്രാഫ്റ്റുകളുടെ പ്രധാന ജോലി. രണ്ടാം ലോകമഹായുദ്ധകാലത്ത് ശ്രദ്ധേയമായ നേട്ടങ്ങളാണ് പി-59 മസ്ടാംഗ് എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമാക്കിയത്. ശത്രു വിമാനങ്ങള്‍ ആക്രമിച്ചു 4959 പേരെ കൊല്ലപ്പെടുത്തിയിട്ടുണ്ട് ഈ വിമാനങ്ങള്‍.

കൊറിയന്‍ യുദ്ധത്തിലും ഇതേ എയര്‍ക്രാഫ്റ്റുകളുടെ സേവനം യു എസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിന്നീട് മസ്ടാംഗിന്റെ സ്ഥാനത്തേക്ക് എഫ്-86 സാബിര്‍ എയര്‍ക്രാഫ്റ്റുകള്‍ കടന്നു വരികയായിരുന്നു. 1980 കള്‍ വരെ ചില എയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മസ്ടാംഗിന്റെ സേവനം ഉപയോഗപ്പെടു ത്തിയിരുന്നു. എയര്‍ക്രാഫ്റ്റ് റേസിംഗിലും ഏറെ പ്രശസ്തി നേടിയിരുന്നു മസ്ടാംഗ്.

1947 ഒക്ടോബര്‍ 26
മഹാരാജ ഹരിസിംഗ് കാശ്മിരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്നു

മഹാരാജ ഹരി സിംഗ് ജമ്മു കാശ്മീരിനെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കാന്‍ 1947 ഒക്ടോബര്‍ 26 ന് ഉടമ്പടി ഒപ്പുവച്ചു. ഗോത്രവര്‍ഗ്ഗാക്രമണത്തിനു പിന്നാലെയായിരുന്നു ഇത്തമൊരു നീക്കം മഹാരാജാവ് കൈക്കൊള്ളുന്നത്. ഈ തീരുമാനത്തിനു പിന്നാലെ മഹാരാജാവും അദ്ദേഹത്തിന്റെ രാജസദസും ജമ്മുവിലേക്ക് മാറി.

സംസ്ഥാനം ഇന്ത്യയുടെ ഭാഗമായതിനു പിന്നാലെ ഇന്ത്യന്‍ സൈന്യം ഇവിടുത്തെ ചുമതല ഏറ്റെടുത്തു. തൊട്ടടുത്ത ദിവസം തന്നെ ആദ്യത്തെ സിഖ് ബറ്റാലിയന്‍ ശ്രീനഗറിലേക്ക് പറന്നെത്തി. ഇന്ത്യന്‍ സേന ഒട്ടുംവൈകാതെ തന്നെ ശ്രീനഗര്‍ വിമാനത്താവളത്തിന്റെ സുരക്ഷാചുമതല ഏറ്റെടുക്കുകയും ഗോത്രനിവാസികളുടെ ആക്രമണത്തെ തടയുകയും ചെയ്തു. പാക്കിസ്ഥാനും ഇതിനെതിരെ ഉടനടി പ്രതികരണം നടത്തി. ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ സര്‍ ഡഗ്ലസ് ഗ്രേസി റാവല്‍പിണ്ടിയില്‍ നിന്നും സിയാല്‍കോട്ടില്‍ നിന്നും രണ്ടു കമ്പനി സൈന്യത്തെ കാശ്മീരിലേക്ക് അയച്ചു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍