UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തങ്ങ ദിനാചരണം ഇന്നും നാളെയും

ഝാര്‍ഖണ്ഡ് സമരനായിക ദയാമണി ബര്‍ള ഉദ്ഘാടനം ചെയ്തു

മുത്തങ്ങ സംഭവത്തിന്റെ വാര്‍ഷികം ഇന്നും നാളെയുമായി ആചരിക്കും. ഇന്ന് കല്‍പ്പറ്റ കളക്ടറേറ്റ് പടിക്കല്‍ മുത്തങ്ങ ഭൂസമര റാലിയും നില്‍പ്പ് സമരവും സംഘടിപ്പിക്കുകയാണ്. ഝാര്‍ഖണ്ഡ് സമരനായിക ദയാമണി ബര്‍ള ഉദ്ഘാടനം ചെയ്തു.

മുത്തങ്ങ ദിനമായ നാളെ പതിനാല് വര്‍ഷം മുമ്പ് മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ അനുസ്മരണം സംഘടിപ്പിക്കും. രാവിലെ പതിനൊന്ന് മണിക്ക് കാഞ്ഞിരങ്ങാട്ടെ മുത്തങ്ങ പുനരധിവാസ ഭൂമിയിലാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.

തുടര്‍ന്ന് മുത്തങ്ങയില്‍ സ്മൃതി മണ്ഡപ പുനര്‍നിര്‍മ്മാണവും ഗോത്രപൂജയും സംഘടിപ്പിക്കും. മുത്തങ്ങയില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് പട്ടയം നല്‍കുക. കുടിയിറക്കപ്പെട്ടവരുടെ രണ്ടാംഘട്ട ലിസ്റ്റിന് അംഗീകാരം നല്‍കുക. നെല്‍വയലുകളിലെ യന്ത്രവല്‍ക്കരണവും നോട്ട് നിരോധനവും തൊഴിലില്ലാതാക്കിയ ആദിവാസികള്‍ക്ക് ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പാക്കുക. ഹാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമിയും ഹാരിസണ്‍ എസ്റ്റേറ്റും ഏറ്റെടുത്ത് ദലിത്-ആദിവാസി-തോട്ടം തൊഴിലാളി ഇതര ഭൂരഹിതര്‍ക്ക് കൃഷിഭൂമി നല്‍കുക. വനാവകാശ നിയമം സമ്പൂര്‍ണമായി നടപ്പാക്കുക. എന്നിവയാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ഭൂസമര റാലിയുടെയും നില്‍പ്പ് സമരത്തിന്റെയും ആവശ്യങ്ങള്‍.

മുത്തങ്ങ സമര നായിക സി കെ ജാനു ആദിവാസി ഗോത്ര മഹാസഭയില്‍ നിന്നും വിട്ടുമാറിയ ശേഷമുള്ള ആദ്യ മുത്തങ്ങ ദിനാചരണമാണ് ഇത്. സികെ ജാനുവും കൂട്ടരും നാളെ മുത്തങ്ങാ ദിനാചരണം നടത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍