UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തങ്ങ ദിനം ആചരിക്കുന്നത് രണ്ടായി തിരിഞ്ഞ്

ലോ അക്കാദമി ഭൂമി സംബന്ധിച്ച് തങ്ങള്‍ നടത്താനിരിക്കുന്ന ഭൂസമരം കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് ജാനു

മുത്തങ്ങ സമരവും അതിന് ശേഷമുണ്ടായ വെടിവെയ്പ്പും കഴിഞ്ഞിട്ട് നാളെ പതിനാല് വര്‍ഷം പൂര്‍ത്തിയാകുകയാണ്. മുത്തങ്ങ സമര നായകരായ സി കെ ജാനുവും എം ഗീതാനന്ദനും ഇന്ന് രണ്ട് പക്ഷത്താണ്. അതിനാല്‍ തന്നെ മുത്തങ്ങ അനുസ്മരണം ഇക്കുറി രണ്ടായിട്ടാണ് നടത്തുന്നത്.

ഗോത്രമഹാസഭ അനുസ്മരണത്തില്‍ തനിക്കൊരുമിച്ചുണ്ടെന്ന് പറയുന്ന ജാനു നാളെ രാവിലെ 8.30ന് മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ സ്മൃതിമണ്ഡപത്തില്‍ നടക്കുന്ന അനുസ്മരണ യോഗത്തിനും അതിന് ശേഷം നടക്കുന്ന ഗോത്ര പൂജയ്ക്കും ശേഷം രാവിലെ പത്ത് മണിയോടെ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലും അനുസ്മരണ യോഗം സംഘടിപ്പിക്കുമെന്ന് സികെ ജാനു അറിയിച്ചു.

ഉച്ചയ്ക്ക് ശേഷം നടത്തുന്ന റാലി കല്‍പ്പറ്റ വിജയ പമ്പിന് മുന്നില്‍ അവസാനിപ്പിച്ച് പൊതുസമ്മേളനത്തോടെ മുത്തങ്ങ ദിനാചരണം അവസാനിക്കും. ലോ അക്കാദമി ഭൂമി സംബന്ധിച്ച് തങ്ങള്‍ നടത്താനിരിക്കുന്ന ഭൂസമരം കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് ജാനു കൂട്ടിച്ചേര്‍ത്തു. ഭൂ അധികാര സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന ചലോ തിരുവനന്തപുരം മുന്നേറ്റത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് അവര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍